ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിച്ചിട്ടുളളത് . ഈ ഘട്ടത്തിൽ ആവക കെട്ടിടങ്ങളെപ്പറ്റിത്ത ന്നെ പറയുവാൻ പോകുന്നു. പാന്ഥന്മാരുടെ ഉള്ളിൽ ചരിത്രവി ഷയമായിട്ടു പലവിധ സംബനന്ധജ്ഞാനത്തെ ഉദിപ്പിക്കുന്നതായും ദ൪ശനമാത്രത്തിൽ അവരുടെ ചിത്തത്തിന്നു വിസ്മയത്തേയും ആന ന്ദത്തെയും ആഹ്ലാദത്തേയും ഔന്നത്യത്തേയും പിന്നേയും അനേകം ഉൽകൃഷ്ടവികാരങ്ങളേയുമുണ്ടാക്കുന്നതുമായുള്ള നാനാപ്രകാരമായിരി ക്കുന്ന ആവക മരാമത്തുവേലകലൾ ഇന്ത്യയിൽ പലദിക്കുകളിലുമായി ഇപ്പോഴും നില്ക്കുന്നതു കാണാവുന്നതാണ്. അവയ്ക്കുപുറമെ . വേറെ അനേകം കെട്ടിടങ്ങൾ പകുതി ജീ൪ണ്ണപ്പെട്ട കിടക്കുന്നതായിട്ടും കാ ണാം ;മറ്റുചിലത് ഒട്ടുമുക്കാലും ജീ൪ണ്ണാവസ്ഥയെ പ്രാപിച്ചു കിടക്കു ന്നതായിട്ടും കാണുന്നുണ്ട് .ഇവയ്ക്കും പുറമെ വേറെ അനവധി ജീ ൪ണ്ണപ്പെട്ട കെട്ടിടങ്ങളെയും ചിലപ്പോൾ ഒരു പട്ടണംതന്നേയും സം ഗതിവശാൽ ചില പ്രദേശം കിളക്കുന്ന സമയത്തു ജനങ്ങൾ കണ്ടു മുട്ടുന്നതായും ആവക ഘട്ടങ്ങളിൽ ഗവ൪മ്മേണ്ടുചിലവിന്മേൽ അവ യെ മൂടിക്കിടക്കുന്ന മണ്ണു നീക്കി വേണ്ടപോലെ സൂക്ഷിക്കുന്ന തായുമുള്ള സംഗതികളും ധാരാളമാകുന്നു. എന്നു തന്നെയല്ല ഇ ന്ത്യാഗവ൪മ്മേണ്ട് ഈ ആവശ്യത്തിലേക്കായി 'ആ൪ക്ക്യോളോജിക്കൽ ഡിപ്പാ൪ട്ടുമ്മേണ്ട്' എന്നൊന്നു നിയമിക്കുകതന്നെ ചെയ്തിട്ടുണ്ട് . അ ങ്ങിനെയുള്ള ഡിപ്പാ൪ട്ടുമേണ്ടുകളെ ഇപ്പോൾ ഇന്ത്യയിൽ ഒട്ടുമിക്ക പ്ര ധാനസംസ്ഥാനങ്ങളിലും ഏ൪പ്പെടുത്തീട്ടുണ്ട് . പുരാതനകാലംമുതൽ ക്ക് ഓരോ കാലങ്ങളിലായി പണിചെയ്യപ്പെട്ടിട്ടുള്ളവയും ഇന്നും നീ ലനിന്നുപോരുന്നവയും ആയ കെട്ടിടങ്ങളെയും സ്തംഭങ്ങളേയും സ്തൂ പങ്ങളേയും കേടുവരാതെ നി൪ത്തുന്നതിൽ വേണ്ടുംവണ്ണം നിഷ്ക൪ഷിക്കു ക ഏതാനും ജീ൪ണ്ണാവസ്ഥയിൽ കിടക്കുന്നവയെ കേടുപാടുകൾ തീ൪ ത്തു സൂക്ഷിക്കുക പിന്നെ കാലാന്തരംകൊണ്ടു നശിച്ചു മണ്ണു മുതലാ യതുവന്നു മൂടിക്കിടക്കുന്ന ചിലതിനെ മണ്ണുനീക്കി കണ്ടപടി സൂക്ഷി

ക്കുക മുതലായവയെല്ലാം ആ ഡിപ്പാ൪ട്ടുമേണ്ടുകാരുടെ ചുമതലയിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/102&oldid=161465" എന്ന താളിൽനിന്ന് ശേഖരിച്ചത്