ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പെട്ട കാ൪യ്യങ്ങളാകുന്നു. ലാ൪ഡ് ക൪സൻ വൈസ്രായിയായിരുന്ന കാലത്താണ് ഈ വിഷയത്തിൽ കുറെ അധികം നിഷ്ക൪ഷയുണ്ടാ യിട്ടുള്ളത്. അതിനാൽ അദ്ദേഹത്തിന്റെ രാജ്യഭാരത്തെപ്പറ്റി ഇന്ത്യയിലുള്ള വ൪ത്തമാനപത്രങ്ങൾ പലതരത്തിലും പറയുന്നുണ്ടെ ങ്കിലും ഈ ഒരു കാ൪യ്യത്തിൽ ഇന്ത്യാക്കാരായ നാമെല്ലാവരും ക൪ സൻപ്രഭുവിനോടു നിശ്ചയമായിട്ടും കൃതജ്ഞന്മാരായിരിക്കേണ്ടതാകു ന്നു. കുറച്ചു വ൪ഷങ്ങൾക്കുമുമ്പു ഫ്൪ഗ്ഗുസൻ എന്നു പേരായമഹാൻ 'ഇന്ത്യയിലെ മരാമത്തുവേലകൾ' എന്നു തലവാചകംവെച്ച് അ സംഖ്യം ചിത്രങ്ങളോടുകൂടി ഒരു വലിയ പുസ്തകമെഴുതി പ്രസിദ്ധ പ്പെടുത്തുകയുണ്ടായിട്ടുണ്ട്. [അതിന്റെ രണ്ടാം പതിപ്പിന്റെ നിരൂ പണം ഇയ്യിടെ 'ലണ്ടൻ ടൈംസിൽ' കാണുകയുണ്ടയി] അതിൽ അദ്ദേഹം വളരെ പരന്നു കിടക്കുന്ന ഈ വിഷയത്തെ വേണ്ടപോ ലെ വിഭാഗംചെയ്ത് ശാസ്ത്രീരീതിയിൽ യുക്തിയുക്തമായി പ്രതിപാദി ച്ചിട്ടുണ്ട് . ബുദ്ധമതക്കാരുടെ ഉൽക൪ഷകാലത്ത് ഓരോ രാജാക്കന്മാ൪ അവരവരുടെ ആചാ൪യ്യന്മാരുടെ ഓ൪മ്മയ്ക്കായിട്ടും അല്ലെങ്കിൽ ഓ രോ സംഭവങ്ങളുടെ സ്മാരകമായിട്ടും മറ്റും പണിചെയ്യിച്ചിട്ടുള്ള കൃ ഷ്ണാനദീതീരത്തുള്ള 'അമരാവതി'സ്തൂപം മദ്ധ്യ ഇന്തയിൽ ബോ പാൽരാജ്യത്തുള്ള പ്രസിദ്ധമായ 'സാഞ്ചി'സ്തൂപം പ്രയാഗയിൽനി ന്നു വളരെ അകലെയല്ലാത്ത 'ഭ൪ഹുട്ട് ' സ്തുപം കാശിക്കു സമീപ മുള്ള' സാ൪നാഥ് 'സ്തൂപം എന്നിവയേയും ഹൈദ്രബാദ് രാജ്യത്തു

ള്ള 'അജംട' 'എല്ലോറ'










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/103&oldid=161466" എന്ന താളിൽനിന്ന് ശേഖരിച്ചത്