ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

96 ഉപന്യാസങ്ങൾ-കെ.എം.

രാജ്യങ്ങളിൽ കാണപ്പെടുന്ന രാജധാനികളേയും,പിന്നെ മുസൽ മൻരാജാക്കന്മാരുടെ കാലത്ത് ഡൽഹി,ആഗ്ര,ബീജപ്പൂർ,ശ്രീരം ഗപട്ടണം മുതലായ പട്ടണങ്ങളിൽ കാണുന്ന രാജധാനികൾ,പ ള്ളികൾ,ശവകുടീരങ്ങൾ മുതലായവയേയും-ഇങ്ങനെ തെക്കുവട ക്ക് ഉദ്ദേശം ആയിരത്തഞ്ഞൂറ് നാഴിക നീളവും വടക്കേ അറ്റംകൊ ണ്ടു കിഴക്കുപടിഞ്ഞാറ് ഏകദേശം അത്രതന്നെ വിസ്താരവും ഉള്ള ഇന്ത്യാഖണ്ഡത്തിൽ പല രാജ്യങ്ങളിലായി കാണപ്പെടുന്ന പലവി ധ മരാമത്തുവേലകളേയും-മേൽപ്പറഞ്ഞ ഫ്ർഗ്ഗുസൻ എന്ന മഹാ ൻ അദ്ദേഹത്തിന്റെ പുസ്തകത്തിൽ കാലദേശങ്ങളെ അനുസരിച്ചു തരംതിരിച്ചു ക്രമപ്പെടുത്തുകയും, അവയെ ഒരോന്നിനെയും പരി ശോധിച്ചിട്ട് ഇന്ത്യയിൽ അതാതുകാലത്ത് അതാതുരാജ്യത്തുള്ള ശി ല്പികൾ ഏതെല്ലാം തച്ചുശാസ്ത്രസമ്പ്രദായങ്ങളെയാണ് അനുവർത്തി ച്ചിട്ടുള്ളതെന്നും, പണ്ടു വളരെ ഔന്നത്യം പ്രാപിച്ചിട്ടുള്ള പർഷ്യാ ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലുള്ള ശില്പിശാസ്ത്രസമ്പ്രദായ ത്തെ ഇന്ത്യക്കാർ ഏതെല്ലാം കയ്യാർത്തിൽ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യക്കാരുടെ മരാമത്തുരീതിക്കും മുൻപറഞ്ഞ അന്യരാജ്യങ്ങളിലു ള്ളവരുടെ മരാമത്തുരീതിക്കും തമ്മിൽ ഏതെല്ലാം കയ്യാർത്തിലാണ് സാമ്യമുള്ളതെന്നും ഏതെല്ലാത്തിലാണ് വ്യത്യാസമുള്ളതെന്നും, ഇ ന്ത്യയിൽ പല രാജ്യങ്ങളിൽ പല കാലത്തായിട്ടുണ്ടായിട്ടുള്ള കെട്ടിട ങ്ങൾ ഏതെല്ലാം രാജാക്കന്മാരുടെ കാലത്താണ് പണിചെയ്യപ്പെ ട്ടിട്ടുള്ളതെന്നും,അവയുടെ നിർമാണത്തിൽ തത്തൽകാലങ്ങളിലുള്ള പലതരം ശില്പികൾ സ്വസ്വവിദ്യകളിൽ എത്രത്തോളമാണ് ഉന്ന തിയെ പ്രാപിച്ചിട്ടുള്ളതെന്നും മറ്റുമുള്ള പലവിധ സംഗതികളെ നി രൂപിക്കുകയും ചെയ്തിട്ടുണ്ട് . അതിൽപിന്നെ ഈ വിഷയത്തിൽ ത ന്നെ പരിശ്രമിക്കുന്ന പല ആധുനികപണ്ഡിതന്മാരും തത്സംബന്ധ മായി വേറെയും അനേകം സംഗതികളെ കണ്ടുപിടിച്ചു പ്രസിദ്ധം

ചെയ്തിട്ടുള്ളതായി കാണുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/104&oldid=161467" എന്ന താളിൽനിന്ന് ശേഖരിച്ചത്