ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരിത്രസാമഗ്രികൾ 97

           5. സംസ്കൃതഭാഷയിലുള്ള ഗ്രന്ഥസമൂഹങ്ങ- (1) വേദ

ങ്ങൾ,വേദാംഗങ്ങൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ എന്നി ങ്ങിനെയുള്ള വൈദികമായ ഗ്രന്ഥങ്ങളുടെ സമൂഹം; (2) വിവിധ ധർമ്മങ്ങളെ പ്രദിപാദിക്കുന്ന സ്മൃതികരിക്കുന്ന സമൂഹം; (3) ഇ തിഹാസപുരാണം ഗ്രന്ഥങ്ങളുടെ സമൂഹം; (4) ജ്യോതിഷം, വൈ ദ്യം,തർക്കം, വ്യാകരണം, വേദാന്തം, സാംഖ്യം, യോഗം, മന്ത്രം എ ന്നീ ശാസ്ത്രങ്ങളിൽ ഒരോന്നിലുമുള്ള ഗ്രന്ഥസമൂഹങ്ങൾ; (5) അ വയ്ക്കുംപുറമേ, കാവ്യനാടകലങ്കാരങ്ങൾ, സംഗീതം, ഇതരസുകു മാരകലാവിദ്യകൾ, തച്ചുശാസ്ത്രം മുതലായവയിലൊരോന്നിലുമുള്ള ഗ്രന്ഥസമൂഹങ്ങൾ-ഇങ്ങിനെ സംസ്കൃതഭാഷയിലുള്ള ഗ്രന്ഥങ്ങ ളെ പല സമൂഹങ്ങളായി വിഭജിക്കാവുന്നതാണ്. ഇവയിൽ ഓ രോ എനത്തിലും അസഖ്യം ഗ്രന്ഥങ്ങൾ നശിച്ചുപോയിട്ടുള്ളതാ യി അറിയുന്നുണ്ട്. രണ്ടായിരത്തിച്ചില്വാനം സംവത്സരങ്ങൾക്കു മുമ്പ് അലക്സാണ്ടർ എന്നു പേരായ പ്രസിദ്ധ യവനരാജാവ് ഇന്ത്യ യെ ആക്രമിച്ച കാലത്ത് അദ്ദേഹം ഇവിടേനിന്ന് അസംഖ്യം ഗ്ര ന്ഥങ്ങൾ കൊണ്ടുപോയി ആപ്രീക്കയിൽ 'അലക്സാൻഡ്രിയ' എ ന്ന നഗരത്തിൽ സൂക്ഷിതായും പിന്നീട് അനവധി കാലം കഴി ഞ്ഞതിന്റെശേഷം മുസൽമന്മാരുടെ ആക്രമണക്കാലത്ത് ആ നഗ രം നശിപ്പിച്ചതോടുകൂടി ആവക ഗ്രന്ഥങ്ങളേയും അവർ ചുട്ടുപൊ ട്ടിച്ചതായുമുള്ള കഥകൾ ഇതരദേശിയന്മാരുടെ ചരിത്രഗ്രന്ഥ ങ്ങളിൽ കാണുന്നു. ഉദ്ദേശം നാനൂറ്റിച്ചില്വാനം വർഷങ്ങൾക്കു മുമ്പുമുതൽ ഒരോ കാലങ്ങളിലായി പറങ്കി, ലന്ത, പരന്ത്രീസ് , ഇംഗ്ലീഷ് എന്നീ യൂറോപ്യദേശിയന്മാർ ഇന്ത്യയിലേയ്ക്ക് ആദ്യം ക ച്ചവടത്തിന്നായിട്ടു വരികയും പിന്നീടു ക്രമേണ ഓരോ രാജ്യങ്ങളേ യായി കയ്ക്കലാക്കുകയും അപ്പോഴെല്ലാം പലവിധത്തിലുമുള്ള നാശ ങ്ങൾ അവിടവിടെ വരുത്തിക്കൂട്ടുകയും ചെയ്തിരുന്നുവെങ്കിലും അ

വർ (പ്രധാനമായിട്ടു പരന്ത്രീസുകാരും ഇംഗ്ലീഷുകാരും) അതാതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/105&oldid=161468" എന്ന താളിൽനിന്ന് ശേഖരിച്ചത്