ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യെ നിഷ്തഷയോടുകൂടി പരിശോധിച്ചു ചരിത്രസംബന്ധമായ ഓ രോ തത്ത്വങ്ങളെ അവയിൽനിന്നു കണ്ടുപിടിച്ചും വരുന്നുണ്ട്.ആ കപ്പാടെ ഇപ്പോൾ നോക്കുന്നതായാൽ ഇംഗ്ലീഷിലേക്കു ഭാഷാന്തര പ്പെടുത്താതെകണ്ടുള്ള സംസ്കൃതഗ്രന്ഥങ്ങൾ വളരെ കുറച്ചുമാത്രമേ ശേഷിച്ചിട്ടുള്ളുവെന്നു കാണാവുന്നതാണ്.ഉത്സാഹശാലികളും പണ്ഡിതന്മാരുമായ ഇന്ത്യാക്കാരും ഇപ്പോൾ ഈ കായ്യത്തിൽ വള രെ ശ്രമം ചെയ്തൂവരുന്നുണ്ട്.അവരിൽ രമേശചന്ദ്രദത്ത൯, രാജേ ന്ദ്രലാലാമിത്ര൯ എന്നീ ബങ്കാളി മഹാന്മാരേയും ബാലഗംഗാധരതി ലക൯,ഡാക്ട൪ ഭണ്ഡാക്ക൪ എന്നീ മഹാരാഷ്ട്രദേശീയന്മാരേയും പ്ര ത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.രമേശചന്ദ്രദത്തന്റെ'പ്രാ ചീനായ്യാവത്തം'എന്ന ഗ്രന്ഥത്തെ ഒന്നു ചുരുക്കി മലയാള ഭാഷ യിലേക്കു തജ്ജമചെയ്തു പ്രസിദ്ധപ്പെടുത്തിട്ടുള്ള കഥ മിക്ക വായന ക്കാക്കു അറിയാമല്ലോ.ഗംഗാധരതിലക൯*എന്ന പ്രസിദ്ധപുരു ഷ൯'ഓറിയൺ 'എന്ന പേരോടുകൂടി ഒരു ഗ്രന്ഥവും,പിന്നെ പു രാതന ആയ്യന്മാരുടെ ആദികാലത്തുള്ള വാസസ്ഥാനം ഇപ്പോൾ മഞ്ഞ് കട്ടിപിടിച്ചുകിടക്കുന്ന(ആറുമാസം രാത്രിയും ആറുമാസം പ കലുമായിരിക്കുന്ന)ഉത്തര ധ്രുവപ്രദേശങ്ങളിലായിരുന്നുവെന്ന സം ഗതിയെ തെളിയിക്കുന്നതായ ഒരു ഗ്രന്ഥവും പ്രധാനമായിട്ടെഴുതീ ട്ടുണ്ട് .'ഓറിയൺ 'എന്ന ഗ്രന്ഥത്തിൽ വേദം ഇപ്പോഴത്തെ ആകൃ തിയിൽ രചിക്കപ്പെട്ടിട്ടുള്ളത് എന്നാണ് എന്ന സംഗതിയെ വേദ ത്തിൽതന്നേയുള്ള ജ്യോതിശ്ശാസ്ത്രസംബന്ധമായ ചില തത്ത്വങ്ങഴളെ ക്കൊണ്ടു തെളിയിക്കുകയാകുന്നു.മറ്റേ ഗ്രന്ഥത്തിൽ അദ്ദേഹം വേ ദത്തിൽനിന്നുതന്നെ ഓരോ ഭാഗങ്ങളെ പ്രമാണമായി എടുത്ത് ആ വിഷയത്തെ യുക്തിയുക്തമായി പ്രതിപാദിച്ചിട്ടുള്ളതിനെ വാ __________________________________________

      *  ഇദ്ദേഹം ഇപ്പോൾ നാടുകടത്തപ്പെട്ടിട്ടു ബമ്മാരാജ്യത്തു തടവിൽ താ

മസിക്കുകയാണ് എന്ന വിവരം വായനക്കാരിൽ പലരും ധരിച്ചിട്ടുണ്ടായിരിക്കുമ ല്ലോ.ഇദ്ദേഹത്തിന്റെ'ഓറിയൺ 'എന്ന ഗ്രന്ഥത്തിൽ ജ്യോതിശ്ശാസ്ത്രസംബ

ന്ധമായ ചില തത്ത്വങ്ങളെ അടിസഥാനമാക്കിക്കൊണ്ടു വേദകാലത്തെ നിണ്ണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/108&oldid=161470" എന്ന താളിൽനിന്ന് ശേഖരിച്ചത്