ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിച്ചുനോക്കുമ്പോൾ യൂറോപ്യപണ്ഡിതന്മാർ ഇത്രയും സ്പഷ്ടമായ സംഗതിയെ ഇതേവരെ കാണാതിരുന്നതു കുറേ ആശ്ചയ്യം തന്നെ യാണ് എന്നു തോന്നിപ്പിക്കുന്ന;അത്ര അനുഭവപ്പെടുത്തിക്കൊ ണ്ടാണ് ​അദ്ദേഹം ആ വിഷയത്തെ പ്രതിപാദിച്ചിട്ടുള്ളത്.ആ ഗ്രന്ഥത്തിന്റെ സംക്ഷേപമായിട്ടെങ്കിലുമുള്ള സ്വത്രുപജ്ഞാനം വാ യനക്കാക്കുണ്ടാകണമെങ്കിൽ അതിനെപ്പറ്റി ഒരു പ്രത്യേകലേഖ നംതന്നെ വേണ്ടിവരുന്നതാണ്. ഗ്രന്ഥങ്ങളിൽനിന്നു ചരിത്രവിഷയമായ സംഗതികളെ വേർ തിരിച്ചെടുക്കുന്നതിന്നും മറ്റുമായി ഇന്ത്യയിലും യൂറോപ്പിലുമുള്ള വിദ്വാന്മാരുടെ ഉത്സാഹത്തിന്മേൽ പല സഭകൾ ഏപ്പെടുത്ത പ്പെട്ടിട്ടുണ്ട.ആ വകസഭകളുടെ അദ്ധ്യക്ഷതയിൽ ഈ പ്രത്യേകാ വശ്യത്തിന്നായി പല മാസികപുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തിവ രുന്നു അങ്ങിനേയുള്ള മാസികകൾ മൂലമാണ് വിദ്വാന്മാ൪ തങ്ങ ളുടെ പ്രയത്നങ്ങളുടെ ഫലത്തെ അപ്പപ്പോൾ പരസ്പരം മനസ്സി ലാക്കുന്നത്.ചിലർ വേദങ്ങളെ പരിശോധിച്ച് അവയുടെ ര ചനാവൈചിത്ര്യത്തേയും ഛന്ദസ്സുകളുടെ രീതിയെയും മറ്റും കണ്ട് അവയുടെ നിർമ്മാണത്തിന്നുള്ള കാലത്തെ നിർണ്ണയിക്കുന്നു പി ന്നെ,അവയിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളിൽനിന്ന് ഏറ്റവും പുരാതനമായ വൈദീകകാലത്തുള്ള ജനങ്ങളുടെ ഭക്ഷ ണവസ്ത്രധാരണ ആചരണാദികായ്യങ്ങൾ എപ്രകാരമായിരുന്നുവെ _________________________________________ യിക്കുകയാണ് ചെയ്തിട്ടുള്ളത്.എന്നാൽ എന്തെല്ലാം യുക്തികളെക്കൊണ്ടാണ്. അതു സാധിച്ചിട്ടുള്ളത് എന്ന സംഗതി വായനക്കാർക്കറിയുന്നതിന്നുവേണ്ടി ആ വിഷയത്തിൽ അപാരപാണ്ഡിത്യം സിദ്ധിച്ചിട്ടുള്ള മഹാരാജാമാന്യരാജശ്രീ.രാ ജരാജവർമ്മ കോയിത്തമ്പുരാൻ എം.എ.തിരുമനസ്സുകൊണ്ട് അതിനെപ്പറ്റി ഒ രു ലേഖനമെഴുതിയാൽ കൊള്ളാമെന്ന് ഈ ലേഖകൻ അദ്ദേഹത്തിനോടു സവിന

യം അപേക്ഷിച്ചുകൊള്ളുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/109&oldid=161471" എന്ന താളിൽനിന്ന് ശേഖരിച്ചത്