ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നും വൈദികവൃത്തികൾ എപ്രകാരമെന്നും അവരുടെ സമുദായ ത്തിന്റെ കെട്ടുപാട് എപ്രകാമെന്നും കൃഷിവാണിജ്യാദി വ്യവ ഹാരങ്ങളെങ്ങിനെയായിരുന്നുവെന്നും മറ്റുമുള്ള സംഗതികളെ മ നസ്സിലാക്കുന്നു. ഈ രീതിയിതന്നെ വേറെ ചിലർ സ്മൃതിപുരാ ണേതിഹ്സ്ദിഗ്രന്ഥങ്ങളെ പരിശോധിച്ച് അവയിൽനിന്ന് അതേ പ്രകാരത്തിലുള്ള സംഗതികളെ കണ്ടുപിടിക്കുന്നും. ഇതി ഹാസപുരാണാദിഗ്രന്ഥങ്ങളിൽ കാണപ്പെടുന്ന ഐതിഹ്യങ്ങളെ ല്ലാം ചരിതൃയോഗ്യങ്ങളായ സംഭവങ്ങളായിട്ടവർ എടുക്കുന്നില്ല. അവയിൽ‌ കാണുന്ന ഓരോ ഐതിഹ്യങ്ങൾക്കു തെളിവായിട്ടു മേൽപറ‌‌ഞ്ഞ വിഭവങ്ങളിൽ പെട്ട എന്തെങ്കിലും റിക്കാർട്ടുകളുണ്ടോ എന്നു നോക്കുന്നു; ഉണ്ടെങ്കിൽ ആ സംഗതിയെ ചരിത്രയോഗ്യ മായിട്ടു സ്വീകരിക്കുന്നു. റിക്കാർട്ടില്ലാത്തവയെ സംശയസ്ഥാനത്തു വെയ്ക്കുകയേ ഉള്ളു. എന്നാൽ വാസ്തവത്തിൽ അനേകം ഐതി ഹ്യങ്ങൾ ചരിത്രവിഷയാന്വേഷണത്തിൽ സഹായമായിത്തീർന്നിട്ടു ണ്ട്. ഒരു ചെറിയ പഴങ്കഥയ്ക്കു യോജിപ്പായിട്ട് ബാഹ്യമായിട്ട് എ ന്തെങ്കിലും ഒരു റിക്കാർ‌ട്ടു കണ്ടുകിട്ടുക എന്ന സംഭവം അതേവരെ മൂടിക്കിടന്നിരുന്ന ഏറ്റവും മുഖ്യങ്ങളായ ചരിത്രവിഷയങ്ങളെ വെളിപ്പെടുത്തുന്നതിന്നു പലപ്പോഴും കാരണമായിത്തീർന്നിട്ടുണ്ടെ ന്നു ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. അതിനാൽ ചരിത്രവി ഷയാന്വേഷണകാർയ്യത്തിൽ ഐതിഹ്യങ്ങൾക്ക് ഒരു മാന്യസ്ഥാ നം കൊടുക്കണമെന്നതിന്നു വാദമില്ല. മുൻ കാണിച്ച സമ്പ്രദായ ത്തിൽതന്നെ വിവിധശാസ്ത്രഗ്രന്ഥങ്ങളേയും കാവ്യനാടകാലഹ്ങ്കാരാ ദി ഗ്രന്ഥങ്ങളേയും വേറെ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങളേയും മററ്റു ചില വിദവന്മാർ പരിശോധിക്കുന്നു. അവ ഇന്നിന്നകാലങ്ങളിൽ ഇന്നിന്ന മഹാന്മാരാലാണ് എഴുതപ്പെട്ടിട്ടുള്ളതെന്നും തത്തൽകാ

ലാങ്ങളിൽ അതാതു ലിഷയങ്ങൾക്ക് എത്രത്തോളം ഉൽകഷം വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/110&oldid=161472" എന്ന താളിൽനിന്ന് ശേഖരിച്ചത്