ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിടിക്കുന്നതിന്നു ശ്രമംചെയ്യുന്ന മുൻപറ‌‌ഞ്ഞ പണ്ഡിതവയ്യന്മാരു ടെ യത്നങ്ങളും പ്രകൃതവിഷയത്തിലേക്കു സഹായമായിഭവിക്കുന്നു.

      7.         ലിപിപരിശോധനം-ഇതും കുറച്ച കാലത്തിന്നിടയ്ക്ക് ഒ 

രു ശാസ്ത്രമായിത്തീന്നിരിക്കുന്നു. പല ജാതി അക്ഷരങ്ങളുടെ ഉൽ പത്തി, അവയുടെ ആകൃതിവിശേഷങ്ങൾ,അവയ്ക്കു കാലാന്തര ത്തിൽ വന്നിട്ടുള്ള രുപഭേദങ്ങൾ മുതലായ സംഗതികളാണ് അതി ലെ പ്രതിപാദ്യവിഷയം .ചരിത്രസംന്ധമായ അനവധി കാ യ്യങ്ങൾ ഈ ശാസ്ത്രംകൊണ്ടും വെളിപ്പെടുന്നുണ്ട്.

    8.അന്യരാജ്യക്കാരിൽ ചില മഹാന്മാർ പണ്ട് ഓരോ കാല

ങ്ങളിലായി ഇന്ത്യയിൽ വന്നു പല ദിക്കിലും സഞ്ചരിച്ചതിന്റെ ശേഷം തത്തൽകാലങ്ങളിൽ അവരവർക്കു കണ്ടനുഭവമുള്ള ഇന്ത്യ യിലെ ഓരോ രാജ്യങ്ങളേയും തന്നിവാസികളേയും രാജ്യഭരണസ മ്പ്രദായങ്ങളേയും ജനങ്ങളുടെ ആചാരവിശേഷങ്ങളേയും മാറനേ ക സംഗതികളേയും വിസ്താരമായി വർണ്ണിച്ചുകൊണ്ടു ഗ്രന്ഥങ്ങൾ എഴുതിട്ടുണ്ട്. അവയും ഒട്ടേറെ പ്രകൃതവിഷയത്തിലേക്കു മാർഗ്ഗപ്ര ദർശകങ്ങളാകുന്നു. യവനവിദ്വാനായ മഗസ്തനീസ്സ് ചീനരാജ്യ ത്തെ പണ്ഡിതന്മാരായ ഫാഹിയാൻ ,ഹുയൻസൻ എന്നിവർ, റോമാക്കാരനായ പ്ലിനി എന്ന മഹാൻ ,പെരിപ്ലസ് എന്ന ഭുമി ശാസ്ത്രഗ്രന്ഥത്തെ എഴുതീട്ടുള്ള ആൾ മുസൽമൻകാരനായ ആൽ ബാറുനി എന്ന വിദ്വാൻ എന്നിങ്ങിനെ ഇതരദേശീയന്മാരായ അസംഖ്യം വിദ്വാന്മാർ പല കാലങ്ങളിലായി ഇന്ത്യയെപ്പറ്റി ഗ്ര ന്ഥങ്ങൾ എഴുതീട്ടുണ്ട്. ആ വകക്കാരുടെ ഇടയിൽ ചരിത്രമെഴുതു ക എന്ന സമ്പ്രദായമുണ്ടായിരുന്നതിനാലും അവർ വർണ്ണിച്ചിട്ടുള്ള തെല്ലാം അവർക്കു പ്രത്യക്ഷമായിട്ടനുഭവമുള്ള സംഗതികളാകയാലും അവരുടെ ഗ്രന്ഥങ്ങൾ ഇന്ത്യാചരിത്രവിഷയത്തിൽ വിശ്വാസനീ

യങ്ങളായിട്ടാണ് ചരിത്രകാരന്മാർ ഗണിച്ചിട്ടുള്ളത്. എന്നുതന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/112&oldid=161474" എന്ന താളിൽനിന്ന് ശേഖരിച്ചത്