ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യല്ല, ഇന്ത്യയിൽ പുരാതനകാലങ്ങളിലെ ഓരോ സംഭവങ്ങളുടെ കാ ലാ നിർണ്ണയിക്കുന്നതിന് അവയെയാണ് ഇന്ത്യാചരിത്രകാരന്മാർ പ്രമാണമായി സ്വീകരിച്ചിട്ടുള്ളത്. അവയെ അടിസ്ഥാനമാക്കീ ട്ടാണ് അവർ മറ്റൊരുവിധത്തിലും കണ്ടുപിടിക്കുവാൻ തരമില്ലാ ത്ത അനവധി ചരിത്രസംഭവങ്ങളുടെ കാലങ്ങളെ സ്ഥാപിച്ചിട്ടു ള്ളത് .*


 ൧൨.   മലയാളത്തിലെ ചരിത്രസാമഗ്രികൾ.
 
 ഹിന്തുക്കൾക്കു ചരിത്രമെഴുതുന്നതിനുള്ള വാസന വളരെ കു

റവാണ് എന്ന സംഗതിയെപ്പറ്റി "ഇന്ത്യാചരിത്രം" എന്ന ലേഖനത്തിൽ മുമ്പു പറഞ്ഞിട്ടുള്ളതു വായനക്കാർ ഓർക്കുന്നുണ്ടായി രിക്കുമല്ലൊ. മലയാളികളെ സംബന്ധിച്ച് ഈ തത്ത്വം കുറെകൂടി സ്പഷ്ടമായി കാണുന്നുണ്ട് .ഇതിന്നു ദൃഷ്ടാന്തമായി ഒരു സംഗതി ഇ വിടെ പറയാം. സി.അച്യുതമേനോൻ ബി. എ. അവർകൾ ഒരി ക്കൽ ഒരു പ്രത്യേകാവശ്യത്തിന്നായിട്ട് തിരുവില്വാമലക്ഷേത്രത്തി ലെ ഗ്രന്ഥവവരി പരിശോധിക്കുകയുണ്ടായി.അതിൽ ക്ഷേത്രസംബ ന്ധമായി കലിയുഗാരംഭകാലത്തിൽ നടന്ന ഓരോ സംഗതികളെപ്പ റ്റി പറഞ്ഞിട്ടു പിന്നെ "അതിന്റെ ശേഷം " എന്നു തുടങ്ങി നൂ മസംവത്സരംമുമ്പു നടന്ന കഥകളെപ്പറ്റിയാണ് പറഞ്ഞിരിക്കുന്ന തത്ര."അതിന്റെ ശേഷം" എന്ന പദങ്ങളെകൊണ്ട് ഏകദേ ശം അയ്യായിരം സംവത്സരങ്ങൾക്കിടയ്ക്കു നടന്ന കഥകളെ ഒരൊ റാ തള്ളുകൊടുത്തു ചരിത്രമെഴുതുവാനുള്ള വാസനയില്ലായ്മക്ക് ഇ

തൊരു നല്ല ദൃഷടാന്തം തന്നെയാകുന്നു . പരമാവധി "മുത്തച്ഛൻ പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/113&oldid=161475" എന്ന താളിൽനിന്ന് ശേഖരിച്ചത്