ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റ‌‌‌‌ഞ്ഞിട്ടുളളതായി അചഛൻ പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ അ വിടുന്നപ്പുറത്തുള്ള കഥ തീരെ നാസ്തി. ഇങ്ങിനെയാണ് നമ്മുടെ ഇ ടയിൽ കഴിഞ്ഞുപോരുന്നത്. എന്നാൽ എല്ലാ രാജ്യക്കാർക്കും ചരി ത്രജ്ഞാനം, പ്രത്യേകിച്ച് അവരവരുടെ പൂർവ്വചരിത്രത്തെപ്പററിയ ജ്ഞാനം , ഉണ്ടായിരിക്കേണ്ടത് ഏററവുമാവശ്യമാണ് എന്ന് ഇതിന്നുമുമ്പു ചേർത്തിട്ടുളള ചരിത്രം എന്നും , ഇന്ത്യാചരിത്രം എന്നും, തലവാചകം വെച്ചുകൊണ്ട് എഴുതീട്ടുളള രണ്ടു ലേ ഖനങ്ങളിൽനിന്നും സിദ്ധമാക്കുന്നതിനാൽ അതിനെ വീണ്ടും സാധിക്കുവാൻ ഇവിടെ ശ്രമിക്കനുന്നില്ല. മലയാള രാജ്യത്തി ൻറയും തന്നിവാസികളുടേയും ശരിയായിട്ടുളള ഒരു പൂർവ്വചരി ത്രം നാം അവശ്യം അറിഞ്ഞിരിക്കേണ്ടതാണ് എന്ന സിദ്ധമായ സംഗതി മുതൽക്കാരംഭിച്ചാൽ തൽക്കാലം മതിയാകുന്നതാണ്. മല യാളത്തിലെ ചരിത്രത്തിന്നു വേണ്ട സാമഗ്രികൾ എന്തെല്ലാമാകു ന്നു അവയിൽ നമ്മുടെ സ്വാധീനത്തിലുളളവ ഏതെല്ലാമാണ് അന്യദേശീയന്മാരുടെ അടുക്കൽനിന്നും സമ്പാദിക്കേണ്ടതുണ്ടെങ്കി ൽ അവ ഏതെല്ലാം അവയെയെല്ലാം സമ്പാദിക്കേണ്ട മാർഗ്ഗങ്ങൾ എന്തെല്ലാമാണ് എന്നിങ്ങിനെയുളള സംഗതികളെയാണ് ഈ ലേഖനത്തിൽ പ്രധാനമായി പ്രതിപാദിക്കുവാൻ വിചാരിക്കു ന്നത്.

    കേരളചരിത്രത്തിന്നു  വേണ്ടുന്ന  സാമഗ്രികളെ  അകത്തുളളവ

എന്നും,പുറത്തുളളവ എന്നും സാമാന്യേന രണ്ടായി വിഭജിക്കാം.മ ലയാളത്തിൽനിന്നു ലഭിക്കത്തക്കക്കവയെല്ലാം അകത്തുളള സാമഗ്രിക ളാകുന്നു. പാണ്ടിരാജ്യം,ചോളരാജ്യം,കൊങ്ങുരാജ്യം എന്നീ അയൽ രാജ്യങ്ങൾ പണ്ടു മലയാളരാജ്യമായി വളരെസംബന്ധപ്പെട്ടു കി ടന്നിരുന്നതിനാൽ ആവക രാജ്യങ്ങളിൽനിന്നു കിട്ടാവുന്നവയേയും അകത്തുളള സാമഗ്രികളുടെ കൂട്ടത്തിൽ ഗണിക്കാവുന്നതാണ്.പുരാ

തനകാലം മുതല്ക്ക് ഓരോ കാലങ്ങളിൽ മലയാളത്തിലേക്കു കച്ചവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/114&oldid=161476" എന്ന താളിൽനിന്ന് ശേഖരിച്ചത്