ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടത്തിന്നും മററുമായി വന്നിരുന്ന പല പാരദേശികന്മാരിൽ ചിലർ മലയാളരാജ്യത്തെപ്പററിയും മലയാളികളെപ്പററിയും എഴുതിവെ ച്ചിട്ടുളള ഗ്രന്ഥങ്ങളേയും മററും പുറത്തുളള സാമഗ്രികളായിട്ടെടു ക്കാം. ആവക ഗ്രന്ഥങ്ങളെ ഇംഗ്ലീഷുകാർ സ്വഭാഷയിലേക്കു കു റേശ്ശയായി തർജ്ജമചെയ്തുവരുന്നതിനാൽ വളരെ ശ്രമംകൂടാതെ ത ന്നെ അവയെ നമുക്കു കിട്ടവാൻ തരം വന്നുതുടങ്ങീട്ടുണ്ട്. ആവക റിക്കാർട്ടുകൾ ഒരുപ്രകാരത്തിൽ വളരെ വിലപിടിച്ചവതന്നെയാകു ന്നു എങ്കിലും അവയിൽ പറഞ്ഞിരിക്കുന്ന സംഗതികളെ മുഴുവൻ പ്രമാണമായിട്ടു സ്വീകരിക്കുവാൻ സൂക്ഷിച്ചിട്ടുവേണംതാനും. ബോ ട്ടുവലിക്കുന്ന വാലന്മാരുടെ പാട്ടു കേട്ടിട്ട് സൂക്ഷ്മഗ്രാഹിയായ ഒരു സായ്പ്ന ഇപ്രകാരമാണ് ഹിന്തൂക്കളുടെ സംഗീതമെന്നു ധരിച്ച് നോട്ടുകുറിച്ചു വെച്ചുവത്രെ. അന്യരാജ്യക്കാർ നമ്മളെ കാണുന്ന ത് ഏകദേശം ഈ മാതിരിയായിരിക്കുവാൻ എളുപ്പമാകുന്നു അ തിനാൽ വളരെ മനസ്സിരുത്തി പരിശോധിച്ചതിന്റെ ശേഷമേ.അ വർ പറഞ്ഞിട്ടുളളതിനെ പ്രമാണമായിട്ടു സ്വീകരിപ്പാൻ പാടുളളു. എന്നാൽ പാരദേശികന്മാരായ ആധുനിക ഗ്രന്ഥകാരാന്മാർ മലയാ ളത്തെപ്പററി ഇപ്പോൾ എഴുതുന്ന ഗ്രന്ഥങ്ങൾ പിഴകൂടാതെ കഴിയു ന്നതും ശൂദ്ധമായിരിക്കണമെന്ന കാര്യത്തിൽ നല്ലവണ്ണം നിഷ്തഷ്യ ക്കുന്നുണ്ട് എന്ന വാസ്തവവും ഇവിടെ എടുത്തൂ പറയേണ്ടിരിക്കു ന്നു .ഈ വിഷയത്തിൽ മലയാളികളായ നൊമ്മുടെ ശ്രമം വള രെ കുറവാകുന്നുവെന്നു ലജ്ജയോടുകൂടി സമ്മതിക്കുകയല്ലാതെ അ തിന്നെതിരായി പറയുവാൻ ആർക്കും കഴിയുന്നതല്ല . ഇംഗ്ലീഷ് മാ സികകളിലും മലയാളമാസികകളിലും മലയാളചരിത്രസംബന്ധ മായി ലേഖനങ്ങളെ എഴുതുന്ന നൊമ്മളിൽ അപൂർവ്വം ചില കൂട്ടു കാർതന്നെ പ്ലിനി അങ്ങിനെ പറയുന്നു, ടോളമി ഇങ്ങിനെ പ റയുന്നു എന്നും മററും പറഞ്ഞു. കലാശിക്കുന്നതല്ലാതെ നൊമ്മുടെ

സ്വാധീനത്തിലുളളവയും അനേകം ചരിത്രവിഷയങ്ങൾ അടങ്ങി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/115&oldid=161477" എന്ന താളിൽനിന്ന് ശേഖരിച്ചത്