ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാങ്ങളിലുളള പട്ടാവലികളും ഗ്രന൧വരികളും-ഇവയെല്ലാം ഈ വിഭാഗത്തിൽ ഉൽപ്പെടുത്താവുന്നതാണ്. മലയാളത്തിൽ പ്രധാ നമായിട്ടുളള ഗ്രമക്ഷേത്രങ്ങളിലും പ്രാധാന്യം ഒട്ടും കുറയാത്ത ചി ല ഉപഗ്രാമക്ഷേത്രങ്ങളിലും ചില ദേശക്ഷേത്രങ്ങളിലുമുളള ശ്രീകോ വിലുകളിന്മേലുളള മണ്ഡപത്താകളിന്മേലും വലിയ ബലിക്കല്ലുകളി ന്മേലും പീഠങ്ങളിന്മേലും മററുമായി എഴുത്തുകൾ ധാരാളം കാണു ന്നുണ്ട്. വട്ടേഴുത്ത്,കോലെഴുത്ത്,തമിഴ്,നാനംമൂനം എന്നൊ രുവക എഴുത്ത്,മലയാളം,അപൂ൪വ്വമായിട്ടു നാഗരം എന്നീ അക്ഷ രങ്ങളെയാണ് ആ വക എ​ഴുത്തുകളിൽ ഉപയോഗിച്ചിട്ടുളളത് അ വയിൽ തമിഴും നാനംമൂനം എന്ന അക്ഷരവും അധികം തെക്കൻ തിരുവിതാംകൂറിലാണ് കാണുക. ബാക്കിയുളളവ മലയാളത്തിൽ എ ല്ലാ ദിക്കിലും കാണുന്നതാണ്. ഇപ്പോഴത്തെ മലയാളക്ഷരത്തി ഉളളവ ഒട്ടേറെ ആധുനികങ്ങളാകുന്നു. വട്ടെഴുത്തിൽ കാണപ്പെടു ന്നവയ്ക്കാണ് എല്ലാത്തിലുമധികം പഴക്കമുളളത്. ഇവയ്ക്കുപുറമേ ഇന്നക്ഷരമാണ് എന്നു നിശ്ചപ്പെടാതെക്കണ്ടുളള ശിലാലിഖിത ങ്ങൾ മലയാളത്തിൽ പലേടങ്ങളിലുമുളളതായി മിസ്ററർ സ്യുവൽ എ ന്ന സായ്പിന്റെ പുസ്തകത്തിൽ നിന്നറിയുന്നുണ്ട് ..............................................

        *  ദക്ഷിണ  ഇന്ത്യയിൽ  പല  രാജ്യങ്ങളിലുളള  ക്ഷേത്രങ്ങൾ,

പളളികൾ , പാറകുഴിച്ചുണ്ടാക്കപ്പെട്ട ചില ഗുഹകൾ, അവിട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/117&oldid=161479" എന്ന താളിൽനിന്ന് ശേഖരിച്ചത്