ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മലയാളത്തിലെ ചരിത്രസാമഗ്രികൾ 111 പുറത്തു വരുന്നതിന്നോ അന്യന്മാരെകൊണ്ടു മുഴുവൻ സാധി ക്കുന്നതല്ല. അതിലേക്കു സ്വദേശാഭിമാനികളായ ചിലർ ഇറങ്ങി ആ വക എഴുത്തുകളെ പകർത്തിയെടുത്തു വായിപ്പാൻ പഠിച്ചു വേ ണ്ടുന്ന ശ്രമങ്ങൾ ചെയ്തുതുടങ്ങേണ്ടതിനുള്ള കാലം അതിക്രമിച്ചി രിക്കുന്നു. സബ്ജഡ്ജി ഉദ്യോഗം ഭരിച്ചിരുന്ന മിസ്റ്റർ കുക്കയിൽ കേളു നമ്പ്യാർ എന്നൊരു വിദ്വാൻ ഈ വിഷയത്തിൽ കുറെ ശ്ര മം ചെയ്തിട്ടുള്ള ഒരാളായിരുന്നു. മാവേലിക്കര ഉദയവർമ്മ തമ്പു രാൻ തിരുമനസ്സാകൊണ്ട് ഇതിൽ ചില പരിശ്രമങ്ങളെല്ലാം ചെ യ്യുകയും അവയെല്ലാം ഫലിക്കുകയും ചെയ്തിട്ടുള്ളതായിട്ടറിവുണ്ട്. ആ മഹാന്മാരെപ്പോലെ ഇരുപതോ മുപ്പതോ പേർ മൂന്നു സംസ്ഥാ നങ്ങളിൽ നിന്നുമിറങ്ങി ഒത്തൊരുമിച്ചു വേല ചെയ്താൽ മാത്രമേ കാർയ്യം വേണ്ടപോലെ ഫലിക്കുകയുള്ളു. മിസ്റ്റർ സ്യുവൽ എന്ന സായ്പിന്റെ ലിസ്റ്റ് ഒന്നോടിച്ചു വായിച്ചു നോക്കിയാതന്നെ ചിറ ക്കൽ താലൂക്കു മുതൽ കന്യാകുമാരിവരേയുള്ള മലയാളരാജ്യത്ത് ഓ രോ ദിക്കിലായി ചരിത്രത്തിന്നു വിഷയമായിട്ടുള്ള സാധനങ്ങൾ എ ത്ര അനവധിയാണുള്ളത് എന്നും ക്ഷണത്തിൽ നമുക്കു ബോദ്ധ്യ പ്പെടുന്നതാണ്. ആ ഒട്ടുംതന്നെ പൂർണ്ണമായിട്ടുള്ളതല്ല. എ ങ്കിലും ചരിത്രത്തിൽ വാസനയുള്ള ഒരുവൻ അതു നോക്കുന്നുവെ ങ്കിൽ അവന്ന് ആ വിഷയത്തിൽ നിശ്ചയമായി ജിജ്ഞാസ വർദ്ധി ക്കുകയും അതിൽ പെടാതെകണ്ടുള്ള അതേമാതിരി സാധനങ്ങളെ സ്യയമേവ കണ്ടുപിടിക്കാൻ കഴിയുന്നതും ശ്രമിക്കുകയും ചെയ്യു മെന്നതിനും വാദമില്ല. ഗ്രന്ഥകാരന്റ ഉദ്ദേശ്യവും ഏറെക്കുറെ ഇ തുതന്നെയാകുന്നു.

   ശിലാലിഖിതങ്ങൾ:-മലയാളത്തിലെ പ്രധാനപ്പെട്ട മിക്ക

ക്ഷേത്രങ്ങളിലും ശീലാലിഖിതങ്ങൾ കാണാവുന്നതാണ്. പണ്ടു കേ രളത്തിൽ ബുദ്ധമതക്കാരും ജിനമതക്കാരുമായിട്ട് അസഖ്യം ജന

ങ്ങളുണ്ടായിരുന്നുവെന്നും പിന്നീട് ആ രണ്ടു മതങ്ങൾക്കും ഈ രാജ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/119&oldid=161481" എന്ന താളിൽനിന്ന് ശേഖരിച്ചത്