ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

112 ഉപന്യാസങ്ങൾ-കെ.എം.

ത്തു പ്രചാരം ഇല്ലാതായതോടുകൂടി അനേകം ബൌദ്ധക്ഷേത്രങ്ങളും ജിനക്ഷേത്രങ്ങളും ഹിന്തുക്ഷേത്രങ്ങളായിട്ടു പരിണമിച്ചുവെന്നും മ റ്റുമുള്ള സംഗതികൾ പഴയ തമിഴ് ഗ്രന്ഥങ്ങളിൽനിന്നും പഴങ്കഥക ളിൽനിന്നും നമ്മൾ അറിയുന്നുണ്ട്. അതിനാൽ ക്ഷേത്രങ്ങളിലുള്ള ശിലാലിഖിതങ്ങൾ വേറെ അനേകം സംഗതികൾക്കുപുറമേ ഈവ ക സംഗഗതികളേയുംകൂടി വെളിപ്പെടുത്തുന്നതിന്നു സഹായമായിഭ വിച്ചേക്കാം. ക്ഷേത്രങ്ങളെ വിഗ്രഹങ്ങളുടെ അതിസൂക്ഷ്മമായ പരിശോധകൊണ്ടും ചരിത്രസംബന്ധമായ പല വിഷയങ്ങളും ന മുക്ക് മനസ്സിലാക്കുവാനുണ്ട്.പാറ കുഴിച്ചുണ്ടാക്കിയതായി കാണ പ്പെടുന്ന ക്ഷേത്രങ്ങളിൽ പ്രത്യേകം മനസ്സുവയ്ക്കേണ്ടതാകുന്നു. അ വയ്ക്കും മുമ്പറഞ്ഞ രണ്ടു മതങ്ങൾക്കും തമ്മിൽ സംബന്ധമുണ്ടെന്നാ ണ് ചില ചരിത്രകാരന്മമാരുടെ അഭിപ്രായം. അതിനാൽ അവ യെ പ്രത്യേകം പരിശോധിക്കേണ്ടതാണ്.

   എഴുത്തു കൊത്തീട്ടുള്ല ചില സ്തംഭങ്ങൾ മലയാളത്തിൽ പ

ലേടങ്ങളിലും കണ്ടെത്തുവാൻ വഴിയുണ്ട്. പീരുമേട്ടുമലയിൽ അ ങ്ങിനെയുള്ള ഒരു സ്തംഭത്തിന്മേൽനിന്നു 'മദ്രാസ്ഗവർമ്മേൻറ് എ പിഗ്രാഫിസ്റ്റ്' എന്ന ഉദ്യോഗസ്ഥൻ പകർത്തിയെടുത്തതായ ഒ രു രേഖ ഈ ലേഖകൻ കാണുകയുണ്ടായി. ഒരു പാണ്ടിരാജാവ് അക്രമികളായ ചില മല്ലന്മാരെ ജയിച്ച കഥയാണ് അതിൽ മുഖ്യ മായിട്ടുള്ളത്.അന്വേഷിക്കുന്നതായാൽ നമുക്കു നേരിട്ടുപയോഗ പ്പെടുന്നതായ കഥകളെ പറയുന്ന സ്തംഭലിഖിതങ്ങൾ നമ്മുടെ രാ ജ്യത്തു പലേടത്തും കണ്ടെത്തുന്നതാണ്. കോട്ടയത്തു ഒരു പള്ളി യിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഒരു പാറക്കല്ലിന്മേലും ഒരു കുരിശിന്മേലും ചില അക്ഷരങ്ങൾ കാണുന്നുണ്ട്. ആ അക്ഷരങ്ങൾ പല്ലവി (palhavi) ഭാഷയിലും സുറിയാനിഭാഷയിലുമുള്ളവയാണത്രേ. ആ ലിഖിതങ്ങൾക്ക് ഏകദേശം 1,800 സംവത്സരത്തെ പഴക്കം കാ

ണുന്നുണ്ടെന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/120&oldid=161482" എന്ന താളിൽനിന്ന് ശേഖരിച്ചത്