ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശീലകൾ കൊടുങ്ങല്ലൂര് നിന്നു കൊണ്ടുപോയിട്ടുള്ളവയാണെന്നാ ണ് ഐതിഹ്യം. അവ മലയാളത്തിലുള്ള ക്രിസ്ത്യാനികളുടെ ചരി ത്രം വെളിപ്പെടുത്തുന്നതിന്ന് ഒരു സഹായംതന്നെയാണ്. മാടായി എന്ന സ്ഥലത്തുള്ള മുഹമ്മദീയപ്പള്ളിയിൽ ഒരു ഭാഗത്ത് അറബി അക്ഷരത്തിൽ ചിലതെല്ലാം കൊത്തീട്ടുണ്ടത്രേ. സ്യുവലിന്റെ ലീ സ്റ്റിൽ അതു കാണുന്നുണ്ട്. ക്രൈസ്തവം 7-ാ​ം നൂറ്റാണ്ടിലോ മ റ്റോ ആ പള്ളി സ്ഥാപിച്ചിട്ടുള്ള വിവരമാണത്രേ അതിലെ വിഷയം.

   മുനിയറ, കൊടക്കല്ല്.-മുനിയറകളും കൊടക്കല്ലുകളും മല

യാളത്തിലെല്ലാദിക്കിലും കാണ്മാനുണ്ട്. അവയിൽ മുനിയറകൾ സാമാന്യേന മലകളിലും മലയോരങ്ങളിലും കൊടക്കല്ലുകൾ അല്ലെ ങ്കിൽ തൊപ്പിക്കല്ലുകൾ നാട്ടുപുറങ്ങളിലുമായിട്ടാണ് കാണപ്പെടു ന്നത് . ഉദ്ദേശം പന്ത്രണ്ടുകോല്, ഒമ്പതുകോല്, ഏഴുകോല് ഇ ങ്ങിനെ പലവിധമുള്ള ചുറ്റളവിൽ കരിങ്കല്ലുകൊണ്ടുള്ള ഒറ്റപ്പല കകളെകൊണ്ടു നാലുംകൂട്ടീട്ടുള്ളവയും മീതെ അതേമാതിരി ഒരു പ ലകകൊണ്ടു മൂടിട്ടുള്ളവയുമായ ഓരോ മുറികളാണ് മുനിയറകൾ .അ വ മണ്ണിൾ കുഴിച്ചിട്ടിട്ടുള്ളവയായും പാറകളുടെ മേലെ കൂട്ടിവെ ച്ചിട്ടുള്ളവയായും കാണുന്നുണ്ട്. ഏകദേശം പന്ത്രണ്ടുകോലു ചുറ്റിൽ മണ്ണിൽ കുഴിച്ചിട്ടിട്ടുള്ള ഒരു മുനിയറ ഈ എഴുത്തുകാരൻ കാണുക യുണ്ടായി. അതിന്റെ പള്ളവശത്തെ ഭിത്തിയുടെ സ്ഥാനത്തുള്ള ഒറ്റക്കരിങ്കല്ലുപലകയ്ക്കു മൂന്നരക്കോല് നീളവും മൂന്നുകോലു പൊക്ക വുമുണ്ട്. നെറ്റിവശത്തുള്ളതിന് അത്രതന്നെ പൊക്കവും രണ്ടു കോലു നീളവുമുണ്ട്. അതിലേക്കു പ്രവേശിക്കുവാൻ നെറ്റിഭാഗ ത്തുള്ള ഒരു പലകമേൽ ഒരുദ്വാരം മാത്രമേ കണ്ടുള്ളു. ആ മുറിക്ക കത്ത് ഒരൊത്താൾക്കു സുഖമായി വാസംചെയ്യാം; അതിന്നത്ര ത്തോളം ദീർഘവിസ്താരമുണ്ട്. അതിന്നകത്തുനിന്ന് കറുത്തനിറ ത്തിൽ ഗ്ലേസ്സ് ഉള്ള ചില മൺപാത്രങ്ങളും മണ്ണുകൊണ്ടുള്ള നില

വിളക്കും ഇരുമ്പുകൊണ്ടുള്ള ശൂലവും ഒരു പവിഴമാലയും കിട്ടുകയു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/121&oldid=161483" എന്ന താളിൽനിന്ന് ശേഖരിച്ചത്