ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപ്പംപോലെ വട്ടത്തിൽ ഒരു വലിയ വെട്ടുകല്ലു വെച്ചിട്ടുണ്ടായി രിക്കും. ഇതാണ് കൊടക്കല്ല്. അരിയന്നൂര് എന്നൊരു ദേശ

ത്തുവെച്ച് ഈ ലേഖകൻ ഈവക അനവധി കണ്ടവയിൽ ഒന്നി

ന്റെ തൊപ്പിക്കല്ലിന്നു പതിമൂന്നുകോൽ വട്ടമുണ്ടായിരുന്നു . നടു ഭാഗംകൊണ്ട് ഒന്നേകാൽ കോൽ കനവും വക്കിന്ന് നാലുവിരൽ കനവുമുണ്ടായിരുന്നു. ഇത്രയും ഭാരിച്ച ഒരു വെട്ടുകല്ല് കേടുകൂടാ തെ വെട്ടിയെടുത്തത് മൂന്നു കല്ലുകൾ കൂട്ടിചേർത്തുവെച്ചിട്ടുള്ളതിന്റെ മുകളിൽ കയറ്റി വയ്ക്കുത്തക്ക സാമർത്ഥമുള്ള ശില്പികൾ നമ്മുടെ ഇ ടയിൽ ഇപ്പോൾ ഇല്ല, നിശ്ചയംതന്നെ. എന്തു സംഭവത്തെ സൂ ചിപ്പിക്കുന്നതിന്നായിട്ടാണ് ഈ കല്ലുകൾ ഇങ്ങിനെ പല ദിക്കി ലും സ്ഥാപിച്ചിട്ടുള്ളത് എന്ന് ഊഹിക്കുവാൻ ഒരു മാർഗ്ഗവും കണ്ടു കിട്ടുന്നില്ല. മൂഢന്മാരായ കൃഷിക്കാർ ആവക കല്ലുകളെ ക്രമേണ നശിപ്പിച്ചുകളയുന്നതായിട്ടറിയുന്നു. അവ ചരിത്ര സാമഗ്രികളുടെ കൂട്ടത്തിൽ ഏറ്റവും മുഖ്യമായ ഒരു ഇനമാകയായിൽ ബാക്കിയുള്ളവ യെ ഇനിയെങ്കിലും നശിപ്പിക്കാതെ നിർത്തി സൂക്ഷിക്കുന്നതിന്ന് നാ ട്ടുകാരോരോരുത്തരും പ്രത്യേക ചുമതലപ്പെടേണ്ടതാകുന്നു.

   ചെമ്പേട്ടിൽ എഴുതിവെച്ചിട്ടുള്ള റിക്കാർട്ടുകൾ മലയാളത്തിൽ

പലേടങ്ങളിലുമുണ്ട്. അവയിൽ കുറേ പ്രധാനമായിട്ടുള്ള മൂന്നു നാലെണ്ണം യൂറോപ്യന്മാരും ഇന്ത്യക്കാരുമായ ചരിത്രകാരന്മാർക്കു വാദത്തിന്നു വിഷയമായിത്തിർന്നിരിക്കുന്നു. തിരുവഞ്ചിക്കുളത്തു വാണിരുന്ന ശ്രീവീരരാഘവചക്രവർത്തി എന്ന രാജാവ് മഹാദേ വർപട്ടണത്ത്(തിരുവഞ്ചിക്കുളത്ത്) ഇരവികോർത്തൻചെട്ടിയാർ എന്നൊരാൾക്കും അയാളുടെ സന്താനങ്ങൾക്കും കരമൊഴിവായിട്ട് മണിഗ്രാമം എന്ന ദേശവും പിന്നെ അനേകം സ്ഥാനമാനങ്ങൾക്കും കൊടുത്തിരിക്കുന്നുവെന്നും മറ്റുമുള്ള സംഗതികളെ പ്രസ്താവിക്കുന്ന ഒരു രേഖ ആ കൂട്ടത്തിൽ ഒന്നാകുന്നു. തമിഴും മലയാളവും കൂടി

ചേർന്ന ഒരു ഭാഷയിൽ വട്ടെഴുത്തക്ഷരത്തിലാണ് അതേഴുതീട്ടുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/123&oldid=161484" എന്ന താളിൽനിന്ന് ശേഖരിച്ചത്