ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്. അതിൽ സാക്ഷികളായീട്ട് അനേകം രാജാക്കന്മാരുടെ പേരു ൾ കാണുന്ന കൂട്ടത്തിൽ പന്നിയൂർ ഗ്രാമക്കാരേയും ശൂകപുരം ഗ്രാ മക്കാരേയും കാണുന്നുണ്ട്. അതിന്റെ കാലം ക്രൈസ്തവം 774ാമ തിലാണന്ന് ഒരു വിദ്വാൻ അഭിപ്രായപ്പെടുന്നു; 1320-ലാണെ‌ ന്നു വോറൊരു മഹാൻ; അല്ലാ ക്രൈസ്തവവർഷം 230ാമതിലാ ണെന്ന് മറ്റൊരു വിദ്വാൻ. തിരുവിതാങ്കൂർ ചരിത്രമെഴുതിട്ടുള്ള പി. ശങ്കണ്ണിമേനോൻ ആ ചെമ്പുപട്ടയത്തിൽ കൊടുത്തിട്ടുള്ള തി ഥിനക്ഷത്രമാസാദികളെ ജോത്സ്യന്മാരെക്കൊണ്ടു ഗണിപ്പിച്ചുനോ ക്കിയപ്പോൾ ഒടുക്കം പറ‌ഞ്ഞ കാലമാണ് ഏകദേശം ശരിയെന്നു കണ്ടിരിക്കുന്നു. കൂക്കയിൽ കേളുനായരും ആ കാലത്തെയാ​ണ് സ്വീകരിച്ചിരിക്കുന്നത് . ആ പട്ടയത്തിനന്റെ കാലം തിട്ടപ്പെടുത്തൂ ന്ന കായ്യത്തിൽ ഭിന്നാഭിപ്രായക്കാർ പലരും ഇനിയുമുണ്ട് , ചരി ത്രവിഷയമായിരിക്കുന്ന ഒരു സംഭവത്തിന്റെ കാലം നിണ്ണയിക്കു ന്ന കായ്യത്തിൽ നമുക്ക് അനേകം സംഗതികളെപ്പറ്റി വിചാരി പ്പാനുണ്ട് . കോടതിയിൽ ഒരു കേസ്സൃ വിചാരണ ചെയ്യുന്നതൂപോ ലെതന്നെ ഈ കായ്യത്തിലും അനേകം തെളിവുകൾ ആവശ്യമാകു ന്നു . ആവക തെളിവുകളെത്തന്നെ കൃത്രിമ്മായിട്ടുള്ളതോ വാസ്തവ മായിട്ടുള്ളതോ എന്നു പരിശോധിക്കണം; പിന്നെ അവയെല്ലാം അന്യോന്യവിരുദ്ധംകൂടാതെ യോജിച്ചിരിക്കുന്നുണ്ടോ എന്നു നോ ക്കണം; അതിന്റെ ശേഷമേര ഒരു വിധി പറയുവാൻ പാടുള്ളു. ഇ തിലേക്കു ദൃഷ്ടാന്തമായി ഈ പ്രകൃതത്തിൽ പറയുന്ന പട്ടയത്തിന്റെ കാലനിണ്ണയം എന്ന വിഷയത്തെതന്നെ എടുക്കുക. ആ പട്ടയം കയ്യിലെടുത്തൽ ആദ്യംതന്നെ അതിലെ അക്ഷരങ്ങളെ ഓരോന്നാ യി പരിശോധിക്ക​ണം. അതൂ ലിപിപരിശോധനയിൽ പാണ്ഡി ത്യം സിദ്ധിച്ചിട്ടുള്ളവരുടെ പ്രവൃത്തിയാകുന്നു. ഇന്നിന്ന അക്ഷര ങ്ങൾ ഇന്നിന്നദിക്കൽ നടപ്പുണ്ടായിരുന്നവയാണെന്നും അവ കാ

ലക്രമംകൊണ്ട് ഇന്നിന്ന ഭേദഗതിയെ പ്രാപിച്ചുലെന്നും മറ്റും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/124&oldid=161485" എന്ന താളിൽനിന്ന് ശേഖരിച്ചത്