ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അറിയുവാനുള്ള സമർത്ഥ്യം അവർക്കു നല്ലവണ്​ണമുണ്ട് . ഇന്നകാല മെന്നു തിട്ടപ്പെടുത്തൂന്നതിന്നു വേറെ എത്രതന്നെ തെളിവുകൾ കൊണ്ടുവന്നാലും ആ കാലത്തോടു യോജിക്കാതെ അതിൽ ഏതെ ങ്കിലും ഒരക്ഷരമുണ്ടങ്കിൽ കേസ്സു മുഴുവൻ തള്ളണ്ടതായിട്ടു വരു ന്നു . അപ്രകാരംതന്നെ അതിലെ ഭാഷ, കാലഗണനസമ്പ്രദായം, പട്ടയം കൊടുത്തിട്ടുള്ള ആളുടെ പേര് , വാങ്ങിയവന്റെ പേര് , സാക്ഷികളുടെ പേര് , അവരുടെ അന്നത്തെ അവസ്ഥ, പട്ടയ ത്തിലുള്ള വിവരങ്ങൾ, ആ പട്ടയം കൊടുക്കുക എന്ന സംഭവത്തി ന്നുമുമ്പുംപിമ്പുമുള്ള അടുത്ത കാലങ്ങളിലെ വേറെ സംഭവങ്ങൾ_ ഇങ്ങിനെ അനേകം തെളിവുകളെപ്പറ്റി വിചാരിക്കുവാനുണ്ട് . അ വയെല്ലാം യോജിച്ചുവന്നാലേ ഒരു വൻ സ്ഥാപിക്കുന്ന കാലം സ്വീ കാരയോഗ്യമവുകയുള്ളു. ഈ പ്രകൃതത്തിൽ പറയുന്ന പട്ടയത്തി ന്റെ കാലം തിട്ടപ്പെടുത്തൂന്ന കായ്യത്തിൽ ചരിത്രകാരന്മാർ ഓരോ രുത്തരും മുമ്പാഞ്ഞ പലകരം തെളിവുകളിൽ ഒന്നോ രണ്ടോ മാത്രം അടിസ്ഥാനമാക്കിക്കൊണ്ടാണ് അവരവരുടെ പക്ഷം സ്ഥാപിച്ചി ട്ടുള്ളത്. താഴെ പറയുന്ന സംഗതികളെകൊണ്ട് ഇതൂ സ്പഷ്ടമാക്കാം. ആ പട്ടയത്തിൽ പന്നിയൂർ ഗ്രാമക്കാരേയും ശൂകപുരം ഗ്രാമക്കാരേ യും സാക്ഷികളായി ചേത്തിട്ടുണ്ടെന്നു മുമ്പു പറഞ്ഞുവല്ലോ. അ പേപോൾ ആ രണ്ടു ഗ്രാമക്കാരും പുഷ്ടിയോടുകൂടിയിരുന്ന കാലത്തായി രിക്കണം അതൂണ്ടായത് എന്നുവരുന്നു. ക്രൈസ്തവം എട്ടാമത്തേ യോ ഒമ്പതാമത്തേയോ നൂറ്റാണ്ടിലാണ് ആ പട്ടയത്തിന്റെ കാലി മെങ്കിൽ അതൂ കഴിഞ്ഞിട്ടായിരിക്കണം പന്നിയൂർ ഗ്രാമത്തിന്റെ നാശമെന്നും വരുന്നു. എന്നാൽ " ചിത്തചലനം " എന്ന കല യാണ് പന്നിയൂർ ഗ്രാമത്തിന്റെ നാശകാലമെന്ന് മലയളത്തിൽ ബലമായ ഐതിഹ്യമുണ്ടുതാനം ( ആ കലിയും വിശ്വാസയോഗ്യ മാണെന്നു തിച്ചപറയുന്നില്ല ). അതിന്നും പുറമേ, പന്നിയൂർ ഗ്രാമം

നശിച്ചത് ഏകദേശം ക്രൈസ്തവം 10-ാംനൂറ്റാണ്ടിലോ മറ്റോ ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/125&oldid=161486" എന്ന താളിൽനിന്ന് ശേഖരിച്ചത്