ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മ്മകാനയ്ക്കു കൊടുത്തിട്ടുള്ളതാകുന്നു. സ്ഥാണുരവിഗുപ്തൻ എന്ന രാജാവ് സാപ്പിർ ഈശോ എന്ന ഒരു ക്രസ്ത്യാനിക്ക് കൊല്ലത്തൂ കുറെ ഭൂമി കൊടുത്തിട്ടുള്ളതിന്റെ ലക്ഷ്യമാണത്. ഭാസ്കരരവിവ ർമ്മൻ എന്നൊരു രാജാവ് ജൂതന്മാർക്ക് ഒരു പട്ടയം കൊടുത്തിട്ടുള്ള തായി കാണുന്നുണ്ട്. ഇവയുടെ കാലം നിർണ്ണയിച്ചിട്ടുള്ളതെല്ലാം വാദത്തിൽ കിടക്കുന്നതേയുള്ളു.

  മുൻ പരഞ്ഞതുകൊണ്ട് മലയാളികളായ നമ്മൾതന്നെ ന

മ്മുടെ ചരിത്രകാർയ്യങ്ങളെ നിഷ്കർഷിച്ചു പരിശോധിച്ചരിയാഞ്ഞാലു ള്ള വൈഷമ്യം സ്പഷ്ടമാകുന്നുണ്ടല്ലോ. ഇതിലേക്ക് ലേഖക ന്ന് അനുഭവപ്പട്ടിട്ടുള്ള വേറൊരു ദൃഷ്ടാന്തം എടുത്തു കാണിക്കാം ക്രൈസ്തവവർഷം 1663-ൽ കൊച്ചിരാജാവും ലന്തക്കുമ്പിഞ്ഞിയു യിചെയ്തു ഒരു ഉടമ്പടിയെ രേഖപ്പെടുത്തീട്ടുള്ള ഒരു ചെമ്പുപട്ട യം തിരുവിതാങ്കൂർ "ആർക്കയോളജിസ്ററ" മിസ്ററർ ഗോപീനാഥറാവു പകർത്തി അതിന്റെ ഇംഗ്ലീഷ് തർജ്ജമയോടുകൂടി അച്ചടിച്ച പ്ര സിദ്ധപ്പെടുത്തീട്ടുള്ള ഒരു പുസ്തകം കാണുകയുണ്ടായി. അതിൽ ര ണ്ടുമൂന്നു സംഗതികൾ അദ്ദേഹം പിഴച്ചർത്ഥംപറഞ്ഞിരിക്കുന്നതാ യിട്ടും ചിലതിന്റെ താല്പർയ്യം മനസ്സിലാവാതെ, അർത്ഥം പറയാ തെ വിട്ടിരിക്കുന്നതായിട്ടും കാണുന്നുണ്ട്.

   മലയാളത്തിലുള്ള രാജാക്കൻമാരുടേയും പ്രഭുക്കൻമാരുടേയും ന

മ്പൂതിരിമാരുടേയും കുടുംബങ്ങളിൽനിന്നും ക്ഷേത്രങ്ങളിൽനിന്നും മ റ്റും വളരെ ചെമ്പേട്ടുരേഖകൾ പുറത്തിറക്കുവാനുണ്ട്. അവയേ യെല്ലാം ശരിയായി വായിച്ചർത്ഥം മനസ്സിലാക്കേണ്ടതിനു നമ്മളിൽ ചിലർതന്നെ ഉത്സാഹിച്ചു പുറപ്പെടേണ്ടതത്യാവശ്യമാകുന്നുവെ ന്നത് മുൻ പ്രസ്താവിച്ച സംഗതികളിൽനിന്നു വ്യക്തമാകുന്നുണ്ട ല്ലോ. പരദേശങ്ങളിൽ ചിലരുടെ കൈവശമുള്ള ചില പട്ടയങ്ങ ളിൽനിന്നും മലയാളചരിത്രകാർയ്യങ്ങൾ ചിലതു വെളിപ്പടുത്തുന്നു

ണ്ടത്രേ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/127&oldid=161488" എന്ന താളിൽനിന്ന് ശേഖരിച്ചത്