ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉപന്യാസങ്ങൾ_കെ.എം ______________________________________

 3. നാണ്യങ്ങൾ*__ രാശിപ്പണം, വീരരായ൯പണം, പു

ത്ത൯, ചക്രം, വെള്ളിപ്പണം, ഈച്ചാട്ടിക്കാശ്, വേറെ ചെമ്പു നാണ്യങ്ങൾ, പാങ്കികളുടേയും ലന്തക്കാരുടേയും ചെമ്പുകൊണ്ടും വെള്ളികൊണ്ടുമുള്ള നാണ്യങ്ങൾ, മലയാളത്തിൽ പല ദിക്കിൽനി ______________________________________

 * വട്ടത്തിലും പരന്നും സ൪ക്കാ൪ മുദ്രയോടുകൂടയും സ൪ക്കാ൪ ക

ല്പനപ്രകാരം അച്ചടിച്ച, ഒരു പ്രത്യേക വിലയും ക്ലപ്തപ്പെടുത്തിയ ലോഹഖണ്ഡങ്ങൾക്കാണ് നാണ്യമെന്നു പറയുന്നത് ; അതിന്റെ വില ഇത്രയെന്നു ക്ലപ്തപ്പെടുത്തിട്ടുണ്ടായിരിക്കും. സാധാരണയായി സ്വർണ്ണം, വെള്ളി, ചെമ്പ് എന്നീ ലോഹങ്ങൾകൊണ്ടാണ് അ വ അടിക്കപ്പെടുന്നത്. സാധാരണയായി സ്വർണ്ണത്തിൽ ചെമ്പും വെള്ളിയും വെള്ളിയിൽ ചെമ്പും കൂട്ടുണ്ടായിരിക്കുന്നതാണ്. സ്ഥി രമായ ഒരു ഭാഷയുമില്ലാതേയും വഷളായ ചില മുദ്രകളോടുകൂടിയും ആയിരുന്നു ആദ്യകാലങ്ങളിൽ നാണ്യങ്ങൾ അടിച്ചിരുന്നത്. അ വയ്ക്കു പണ്ടു' പുരാണങ്ങൾ ' എന്നു പേരും പറയപ്പെട്ടിരുന്നു. ദ ക്ഷിണ ഇന്ത്യയിൽ വെള്ളി എന്ന ലോഹമേ ഉണ്ടായിരുന്നില്ല. ചെമ്പുകൊണ്ടുള്ള പഴയ നാണ്യങ്ങൾ കിഴക്കേ കടൽതീരപ്രദേശ ങ്ങളിൽ ഇപ്പോഴും ധാരാളം കാണുന്നുണ്ട്; മുക്കുവന്മാർ അവയെ ശേഖരിച്ചു ചെമ്പുപണിക്കാർക്കു വില്ക്കാറുണ്ട്. ഇത് അവിടങ്ങളി ലെ പണ്ടത്തെ വ്യാപാരസമൃദ്ധിക്കൊരു തെളിവാകുന്നു. ആ നാ ണ്യങ്ങളുടെ ഒരു പുറത്ത ഒരു കാളയുടെയും മറ്റേ ഭാഗത്തു വൃക്ഷം, മത്സ്യം,കപ്പൽ,ക്ഷേത്രം ഇവയിലേതെങ്കിലും ഒന്നിന്റേയും ചിത്രം ഉണ്ടായിരിക്കും; അവയ്ക്കു ബ്രിട്ടീഷ് കാൽരൂപയോളമോ അരരൂപ യോളമോ വലിപ്പവുമുണ്ടായിരിക്കും. തകരം എന്ന ലോഹം കൊണ്ടും ചില നാണ്യങ്ങൾ അടിച്ചിരുന്നു; അവയിലും കാളയുടേ യോ കുതിരയുടെയോ ആനയുടെയോ രൂപം ഉണ്ടായിരിക്കും. ഇവ

കരുമ്പ അല്ലെങ്കിൽ പല്ലവരാജാക്കന്മാരുടെ നാണ്യങ്ങളാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/128&oldid=161489" എന്ന താളിൽനിന്ന് ശേഖരിച്ചത്