ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരിത്രസാമഗ്രികൾ _______________________________________

പ്രധാനപ്പെട്ട മൂന്നു ദ്രാവിഡരാജാക്കലമാരുടെ നാണ്യമുദ്രക അവ രുടെ ധ്വജചിഹ്നംതന്നെയാകുന്നു. പാണ്ഡ്യന്റേത് ഒരു മത്സ്യം; ചോളന്റേത് ഒരു വ്യാഘ്രാ; ചേരന്റേത് ഒരു വില്ല് __ഇങ്ങിനെ യായിരുന്നു. പാണ്ടിനാണ്യങ്ങളുടെ നടുക്കായി ഒരു മത്സ്യത്തിന്റേ യും ഇരുവശത്തും സൂര്യചന്ദ്രന്മാരുടെയും രൂപം കൊത്തീട്ടുണ്ടായി രിക്കും; സാധാരണയായി മേൽപ്രകാരമാണെങ്കിലും, നാണ്യത്തി ന്റെ ഒരു വശത്തു മുകളിലും ചുവട്ടിലും ​​​​ഓരോ മത്സ്യരൂപവും ന ടുക്കു ചില അക്ഷരങ്ങളും കൊത്തീട്ടും കാണാം; ആ അക്ഷരങ്ങൾ സാധാരണയായി 'സുന്ദരപാണ്ഡ്യ'നെന്നായിരിക്കും. കോർക്കെഅ ണ്ടൻ, കുലശേഖരൻ, വീരപാണ്ഡ്യൻ, ഭൂതാളൻ, സമരകോലാഹ ലൻ, കഞ്ചിവഴങ്കാപെരുമാൾ എന്നീ പേരുകളും കാണാവുന്നതാ ണ്. ഇനി വേറൊരുവിധം നാണ്യം; അതിന്റെ ഒരു പുറത്ത് ചിലതിൽ ഒരു ലിംഗമോ അമ്പലമോ വിമാനമോ ഉണ്ടായിരിക്കും; മറ്റേ ഭാഗത്ത് രണ്ടാളുകൾ നില്ക്കുന്ന രൂപവും; ചിലപ്പോൾ ശി വരൂപം വൃഷഭാരൂഢമായിട്ടും കാണാം; മറ്റം ചിലപ്പോൾ മധുര മീനാക്ഷിയുടെ രൂപമായിരിക്കും കാണുക. ചോളനാണ്യത്തിന്റെ ഒരു പുറത്ത് ഒരു രാക്ഷസരൂപം ഉണ്ടായിരിക്കം. അതിന്മേൽ നാ ഗരാക്ഷരങ്ങളാണ് എഴുതിയിരിക്കുക. ചോഭ്രപന്റെ നാണ്യത്തി ന്റെ ഒരു പുറത്ത് ഒരു വില്ലും മറ്റെ പുറത്ത് ഒരു കുന്തവും കാ ണാം. അവിടുന്നും വടക്കുള്ള ആന്ധ്രദേശത്തു ഇയ്യംകൊണ്ടുള്ള നാ ണ്യം ഉണ്ടായിരുന്നു. ദക്ഷിണദേശത്ത് ആദ്യം ഉണ്ടായിരുന്ന സ്വർണ്ണനാണ്യം ഉരുണ്ട് കുറച്ചൊന്നു പരന്ന് അയ്മ്പത്തിരണ്ടു നെല്ലിട തൂക്കത്തിലായിരുന്നു. അതിന്നു പണ്ടത്തെ പേര് തമിഴിൽ പൊന്ന് എന്നും കർണ്ണാടകത്തിൽ ഹൊന്നു എന്നും ഹിന്തുസ്ഥാനി യിൽ ഹ്രൺ എന്നുമാണ്. പത്മതങ്കം എന്നു പേരായിട്ടൊന്നായിരു

ന്നു. കാലാന്തരത്തിൽ നാണ്യങ്ങളുടെ ആകൃതി പരിഷ്ക്കാരപ്പെട്ടുവന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/129&oldid=161490" എന്ന താളിൽനിന്ന് ശേഖരിച്ചത്