ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദക്ഷിണഇന്ത്യയിൽ പഴയ വെള്ളിനാണ്യം ഒന്നും കണ്ടിട്ടില്ല. മുസൽമന്മാര് ഇവിടെ സ്ഥിരവാസം തുടങ്ങുന്നതിനുമുമ്പെ പ്രധാ ന നാണ്യങ്ങൾ സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടുമായിരുന്നു. മു സൽമൻരാജാക്കന്മാർ വെള്ളികൊണ്ടും നാണ്യമടിപ്പാൻ തുടങ്ങി അക്കാലത്തു സ്വർണ്ണനാണ്യം നടപ്പായിരുന്നു. യൂറോപ്യരാജ്ത്തു കച്ചവടക്കാർ വർദ്ധിച്ചതോടുകൂടി വെള്ളിനാണ്യത്തിന്നു അധികമാ യ പ്രചാരം സിദ്ധിച്ചു. ഇംഗ്ലീഷ്,പരന്ത്രൂസ്, ലന്ത എന്നിവരു ടെ കച്ചവടസ്ഥലങ്ങളിൽ വെള്ളിനാണ്യം അടിപ്പാൻ തുടങ്ങി.

   ദക്ഷിണ ഇന്ത്യയിൽ നടപ്പണ്ടായിരുന്ന ചില പ്രധാന നാ

ണ്യങ്ങളുടെ വിവരം:-(1) മോഹർ- ഇതിനു തെലുങ്കിൽ മോഹ രി എന്നും തമിഴിൽ മോകരാ എന്നും പേർ. ഇതു സ്വർണ്കൊണ്ടാ ണ് ; 16 ബങ്കാൾ രൂപ അല്ലെങ്കിൽ 15 ആർക്കാട്ട് (മദ്രാസ്) രൂ പ വിലയുണ്ടാകും. (2)ശിന്നമേളമൊകര- തിരുനൽവേലിയിൽ നടപ്പുണ്ടായിരുന്ന നാണ്യം; ഇതിനു 34 പണം 7കാശാണ് വി ല. (3) ശ്രീരാമമോഹര -ഇത് കർണ്ണാടക നാണ്യംമാണ്;നടു അ ല്പമൊന്നു കുഴിഞ്ഞിരിക്കും. അതിന്റെ ഒരു പുറത്തു സീതാരാന്മാ രുടേയും മറുവശത്തു ഹനുമന്റെയും രൂപം ഉണ്ടായിരിക്കും. (4) രാശിപ്പണം- നാട്ടുനാണ്യങ്ങളിൽ വെച്ച് ഏറ്റവും പഴയത് ;ഇ തു സ്വർണ്ണംകൊണ്ടാണുണ്ടാക്കപ്പെടുന്നത്. അതിന്മേൽ പതിന്നാ ലു കത്തുകളുണ്ട്, പന്ത്രണ്ടു കത്തുകൾ മേഷാദി പന്ത്രണ്ടു രാശികളു ടേയും വേറെയുള്ള രണ്ടു കത്തുകൾ സൂർയ്യചന്ദ്രന്മാരുടെയും രൂപമാ കുന്നു. (5)ധരണം ( pagoda)- ഇതിനു മൂന്നര മുതൽ നാലുവ രെ രൂപ വിലയുണ്ടായിരിക്കും. വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും രൂ പങ്ങളാണ് അതിന്റെ അകത്തും പുറത്തും കാണുന്നത്;ചില തിൽ ശിവന്റെയും പാർവ്വതിയുടെയും ആയിരിക്കും. ഇതു പല ദിക്കു കളിലും അടിച്ചിരുന്നു.(6) ചക്രം തെക്കേ ഇന്ത്യയിൽ വളരെ

പഴക്കമുള്ള നാണ്യം. ഇത് തഞ്ചാവൂര് അടിച്ചിരുന്നു; തിരുവിതാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/130&oldid=161491" എന്ന താളിൽനിന്ന് ശേഖരിച്ചത്