ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നും കണ്ടുകിട്ടീട്ടുള്ള റോമാനാണ്യങ്ങൾ*, പാണ്ടിരാജാവിന്റേ യും ചോളരാജാവിന്റേയും വിജയനഗരം രാജാവിന്റെയും നാണ്യ ങ്കുറിലെ ചക്രം 281/2 കൂടിയാൽ ഒരു രൂപയായി. (7) കാളിചക്രം- ഒരു പഴയ നാണ്യം; പണ്ട് തെക്കേ ഇന്ത്യയിൽ നടപ്പായിരുന്നു. (8)ചൂഴിചക്രം - ഇതു തമിഴ് രാജ്യത്തു നടപ്പുണ്ടായിരുന്നു. (9)വി രഭദ്രചക്രം- സ്വർണ്ണനാണ്യം; ബദ്നൂർ എന്ന പ്രദേശത്തു നിന്ന ടിച്ചിരുന്നത്. (10) പുത്തൻ -ഇത് ആദ്യമായി ലന്തക്കാരുടെ കാലത്താണ് അടിച്ചത് .(11) പുത്തൻമേനി- പുതിയ വീരരാ യൻപണം. (12) പഴമേനി -പഴയ വീരരായൻ പണം.(13) ഹൊന്നു- ഇതു കർണ്ണാടകത്തിലേതാണ്; മലയാളത്തിൽ പൊന്നു, സംസ്ക്രതത്തിൽ ഹേമം ,ഹിരണ്യം എന്നീ പേരുകളുണ്ട്. ഇത് സ്വർണ്ണമാണ്; ഇതു രണ്ടു 'ധരണ' ത്തോടൊക്കും; രണ്ടു ഹൊന്നു= 1 വരാഹൻ. മൈസൂരിൽ പണ്ട് ഇതിന്നു നടപ്പുണ്ടായിരുന്നു.

  * "കോട്ടയം- ഇവിടെ അസംഖ്യം റോമാനാണ്യങ്ങൾ

കാണുകയുണ്ടായി. അവ ഒരു പിച്ചളക്കുടത്തിലാക്കി മണ്ണിൽ കുഴി ച്ചിട്ടതായിട്ടാണ് കണ്ടെത്തിയത്. 'ഒരൊറ്റ സ്ഥലത്തുനിന്നുത ന്നെ അഞ്ചു കൂലിക്കാർക്കെടുക്കച്ചുമടു സ്വർണ്ണനാണ്യങ്ങൾ കിളച്ചെ ടുത്തതായി പറയപ്പെട്ടിട്ടുണ്ട്'. അവയിൽ വളരെയെണ്ണം ഉരു ക്കുകയോ നാട്ടുകാർ എടുത്തുകൊണ്ടുപോവുകയോ ചെയ്തു.തിരുവി താങ്കൂർ മഹാരാജാവിന്റെ പക്കൽ അനവധിയെണ്ണം ഇരിപ്പുണ്ട്. ഇപ്പോൾ അവിടുത്തെ പക്കൽ ഉള്ള നാണ്യങ്ങളുടെ ഒരു വിവ രം താഴെ ചേർക്കുന്നു:- അഗസ്റ്റസ്സിന്റെ നാണ്യം ... ... ... ... 8 അന്റോണിയാ അഗസ്റ്റസ്സിന്റെ ... ... ... 3 ടൈബീറിയസ്സിന്റെ ... ... ... ... 28 കാലിഗുലാവിന്റെ ... ... ... ... ... 2 ക്ലാഡിയസ്സിന്റെ ... ... ... ... ... 16 നീറോവിന്റെ ... ... ... ... ... 16

                                ---
                                   ആകെ    ...        ...     73

(സ്യുവലിന്റെ ലിസ്റ്റ്.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/131&oldid=161492" എന്ന താളിൽനിന്ന് ശേഖരിച്ചത്