ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങൾ- ഇവയും മററു പലതും മലയാളചരിത്രാന്വഷണത്തിന്നു സഹായികളാകുന്നു. നാണ്യപരിശോധനം എങ്ങിനെയാണ് ചെ യ്യുക എന്നും അതുകൊണ്ടു ചരിത്രവിഷയങ്ങൾ എങ്ങിനെയാണ് വെളിപ്പെടുന്നതെന്നും "ഇന്ത്യാചരിത്രസാമഗ്രിക" എന്ന ലേ ഖനത്തിൽ വിശദമായി പറഞ്ഞിട്ടുണ്ട്.

      4,  ഗ്രന്ഥപരിശോധന-  (എ)സംസ്കൃതഭാഷയിലുളള  ഗ്ര

ന്ഥസമൂഹങ്ങ:- പൂർവ്വലീമാംസ,വേദാന്തം,തന്ത്രം,മന്ത്രം,ആ ശൌചം, ജ്യോതിഷം,വൈദ്യം,വ്യാകരണം,തച്ചുശാസ്ത്രം എന്നി ങ്ങിനെയുളള ശാസ്ത്രങ്ങളിൽ മലയാളികളായ പല വിദ്വാന്മാരും എഴുതീട്ടുളള ഗ്രന്ഥങ്ങൾ; കാവ്യനാടകാദി സാഹിത്യഗ്രന്ഥങ്ങൾ; അവയുടെ വ്യാഖ്യാനങ്ങളൾ മുതലായവ.(ബി) തമിഴ്ഗ്രന്ഥങ്ങൾ- തോൾകാപ്പിയം എന്ന പ്രസിദ്ധ വ്യാകരണഗ്രന്ഥം,പത്തുപ്പാട്ടു, പട്ടിനപ്പാലൈ,എട്ടുത്തൊകൈ, അഹനാനൂമ, പുറനാനൂമ, അ വ്വയുടെ കൃതികൾ,മണിമേകലൈ,ചിലപ്പതികാരം,പതിററിപ്പ ത്തു, കുലശേഖരപ്പെരുമാൾ ആൾവാരുടെ കൃതികൾ മുതലായവ, ഇവയിൽ ചിലതെല്ലാം ഗ്രന്ഥസമൂഹങ്ങൾ തന്നെയാകുന്നു. ഇവ യ്ക്കുപുറമേ ഇനിയും അസംഖ്യം പഴയഗ്രന്ഥങ്ങളെ -സങ്കഗ്രന്ഥ ങ്ങൾ എന്നു പറയുന്നവയെ വിശേഷിച്ചും-പരിശോധിക്കുന്ന തായാൽ മലയാളത്തെ സംബന്ധിച്ച് അനേകം ചരിത്രവിഷയ ങ്ങൾ-യാഗം,വേളി,പ്രായശ്ചിത്തം മുതലായവയുടെ ചടങ്ങുകളെ പ്രതിപാദിക്കുന്ന ഭാഷാഗ്രന്ഥങ്ങൾ; ആശൌചവിഷയമായും ത ന്ത്രവിഷയമായും മന്ത്രവാദവിഷയമായുളള ഭാഷാഗ്രന്ഥങ്ങൾ; വൈദ്യം, ജ്യോതിഷം മുതലായ ശാസ്ത്രങ്ങളിൽ ഭാഷയായിട്ടെഴുതീ ട്ടുളള ഗ്രന്ഥങ്ങൾ; പ്രബന്ധങ്ങൾ, ചമ്പുക്കൾ, നാടകങ്ങൾ, സ ന്ദേശങ്ങൾ, രാമചരിതം ചന്ദ്രോത്സവം മുതലായ കാവ്യങ്ങൾ, ക

ണ്ണശ്ശപ്പണിക്കരുടെ കൃതികൾ, ചെറുശ്ശേരി നമ്പൂതിരിയുടെ കൃതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/132&oldid=161493" എന്ന താളിൽനിന്ന് ശേഖരിച്ചത്