ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

126 ഉപന്യാസങ്ങൾ-കെ.എം. രുടെ കുടുംബങ്ങളിലും പ്രഭകുടുംബങ്ങളിലും ഗ്രന്ഥവരി എഴുതി വെക്കുക എന്ന സമ്പ്രദായം ഒട്ടടത്ത കാലംവരെ ഉണ്ടായിരുന്നു. അഗ്നിബാധനിമിത്തവും ശത്രുബാധനിമിത്തവും മറ്റും അവയിൽ ഏതാനും നശിച്ചുപോയിട്ടുണ്ടെങ്കിലും ഇനിയെങ്കിലും ശ്രമിക്കുന്ന തായാൽ ചിലതെല്ലാം കണ്ടുകിട്ടുവാൻ ഞരുക്കമുണ്ടാവുമെന്നു തോ ന്നുന്നില്ല.ആ വക ഗ്രന്ഥവരികൾ മലയാളചരിത്രസാമഗ്രികളിൽ ഒരു മുഖ്യമായ എനമായിട്ടു വശാവുന്നതാണ്.

    6. ക്ഷേത്രങ്ങളിലുള്ള ഉത്സവങ്ങൾ, ചിറപ്പുകൾ, പടേനി,

പുറപ്പാട് എന്നിങ്ങിനെ വാർഷികമായി അവിടവിടെ നടക്കു ന്നു അടിയന്തരങ്ങളും ചടങ്ങുകളും അവയുടെ ആഗമങ്ങളും.

   7. മലയാളത്തിലുള്ള പാട്ടുകൾ- (1)ശാസ്ത്രസാംഗത്തിലുള്ള

പാട്ടുക,(2) വേട്ടേക്കാൻ പാട്ടിന്നു പാടുന്ന പാട്ടുകൾ,(3) തി യ്യാട്ടിന്നുള്ള പാട്ടുകൾ, (4) അയ്യപ്പൻ പാട്ട്, (5) ബ്രാഹ്മണിപ്പാ ട്ട്, (6) വടക്കൻപാട്ട്, (7) വേലക്കാരുടെ പാട്ടുകൾ, (8) പാണ ന്മാരുടെ പാട്ടുകൾ, (9) പുള്ളുവന്മാരുടെ പാട്ടുകൾ, (10) പാമ്പു മ്പാട്ട്, (11) ജോനകരുടെ ഇടയിലുള്ള പാട്ടുകൾ, (12) ക്രിസ്ത്യാ നികളുടെ ഇടയിലുള്ള പാട്ടുകൾ, (13) മുക്കുവരുടെ ഇടയിലുള്ള പാട്ടുകൾ, (14) ചെറുമക്കളുടെ പാട്ടുകൾ. നമ്മുടെ പൂർവ്വന്മാരുടെ പലവിധ ആചാരസമ്പ്രദായങ്ങൾ, ദൈവികമായ വിശ്വാസ ങ്ങൾ, മൂഢവിശ്വാസങ്ങൾ, വീർയ്യപരാക്രമങ്ങൾ, ശൃംഗാരവിഷ യങ്ങൾ മുതലായ അനേകം ലോകവ്യവഹാരങ്ങൾ ഈ വക പാട്ടു കളിൽ അടങ്ങിയിരിക്കുന്നുണ്ട്. അതിനാൽ അവയേയെല്ലാം ക ഴിയുന്നതും വേഗത്തിൽ തേടിപ്പിടിച്ചു രേഖപ്പെടുത്തി കേരളചരി ത്രസാമഗ്രികളുടെ കൂട്ടത്തിൽ റിക്കാർട്ടാക്കി വെക്കേണ്ടതാകുന്നു.

    8. ചരിത്രപ്രധാനങ്ങളായും ഇപ്പോൾ ജീർണ്ണങ്ങളായും കിട

ക്കുന്ന സ്ഥലങ്ങളെ കിളച്ചു പരിശോധിക്കകക.മലയാലത്തിൽ പ

ണ്ടു പരദേശങ്ങളിലേപ്പോലെ വലിയ പട്ടണങ്ങൾ വളരെ ഉണ്ടാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/134&oldid=161494" എന്ന താളിൽനിന്ന് ശേഖരിച്ചത്