ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മലയാളത്തിലെ ചരിത്രസാമഗ്രികൾ 127 യിരുന്നിതായിട്ടു കേട്ടുകേൾവിയില്ല. പെരുമാക്കന്മാരുടെ തലസ്ഥാ നമായിരുന്ന തിരുവഞ്ചിക്കുളം ഒരു വലിയ പട്ടണമായിരുന്നുവെ ന്നു തമിഴ്ഗ്രന്ഥകാരന്മാരും വിദേശീയന്മാരായ ചില ഗ്രന്ഥകാര ന്മാരും വർണ്ണിച്ചുകാണുന്നുണ്ട്. തിരുവഞ്ചിക്കുളത്തുന്നിന്ന് ഏകദേ ശം നാലുനാഴിക വടക്കു തൃക്കണാമതിലകം എന്നൊരു ദിക്കിണ്ട് അതു പണ്ട് പെരുമാക്കന്മാരുടെ കാലത്തു വിദ്വാന്മാരുടെ യോ ഗം കൂടിയിരുന്ന ഒരു സ്ഥലമായിരുന്നുവെന്ന് ചിലപ്പതിക്കാരം എന്ന തമിഴ്ഗ്രന്ഥത്തിൽ കാണുന്നു. പിന്നെ, ഓരോരോ പെരു മാക്കന്മാരുടെ പേരുകളെ കൂട്ടുച്ചേർത്തു പറഞ്ഞുവരുന്നതായ സ്ഥ ലങ്ങൾ മദ്ധ്യകേരളത്തിലും വടക്കേ മലയാളത്തിലും പലതുമുണ്ട്. പെരുമാക്കന്മാരുടെ കാലം കഴിഞ്ഞതോടുകൂടി തിരുവഞ്ചിക്കുളും അപ്രധാനമായിത്തീർന്നപ്പോൾ തെക്കൻ കൊല്ലം വിദേശീയരായിട്ടു ള്ള കച്ചവടംകൊണ്ടും മറ്റും വളരെ ഐശ്വർയ്യത്തെ പ്രാപിക്കുക യും ഒരു വലിയ പട്ടണമായിത്തീരുകയും ചെയ്തു. കോഴിക്കോടിന്ന് ഏകദേശം ഒരു ആയിരം കൊല്ലത്തിൽ കുറയാത്ത പഴക്കം കാണും. കൊയിലാണ്ടി,മാടായി മുതലായ സ്ഥലങ്ങളും ചരിത്രസംബന്ധമാ യിട്ടു പ്രാധാന്യമുള്ളവയാകുന്നു.കൊച്ചി ഒട്ടേറേ ആധുനികമായ ഒ രു പട്ടണമാണ്. ക്രിസ്ത്യാനികളുടെയും മുഹമ്മദീയരുടെയും ചരി ത്രങ്ങളിൽ മുഖ്യങ്ങളായി പറയപ്പെടുന്നവയും എങ്കിലും ഇപ്പോൾ കുഗ്രാമങ്ങളിൽ മാത്രമായി ശേഷിച്ചിട്ടുള്ളവയുമായ സമുദ്രതീരത്തു ള്ള വേറെ അസംഖ്യം പ്രദേശങ്ങളേയും വിട്ടുകളയുവാൻ പാടി ല്ല. ഇനി, ഉൾനാടുകളിലും മലമ്പ്രദേശങ്ങളിലും അനേകം മഹാ ക്ഷേത്രങ്ങളും വാസസ്ഥലങ്ങളും ജീർണ്ണപ്പെട്ടുകിടക്കുന്നതു കാണാം. പണ്ടത്തെ പാണ്ടിരാജ്യത്തോടു സംബന്ധപ്പെട്ടുകിടക്കുന്ന തി രുവിതാങ്കൂറ് താലൂക്കുകളും ഈ വിഷയത്തിൽ പ്രധാനങ്ങളാകുന്നു.

      എന്നാൽ, ഇന്നത്തെപ്പോലെതന്നെ പണ്ടും മലയാളത്തി

ലെ വലിയ കെട്ടിടങ്ങളെല്ലാം മരം പ്രധാനമായി പണിചെയ്യപ്പെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/135&oldid=161495" എന്ന താളിൽനിന്ന് ശേഖരിച്ചത്