ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

128 ഉപന്യാസങ്ങൾ - കെ. എം. ട്ടിട്ടുള്ളതായിരുന്നതിനാൽ അഗ്നിബാധനിമിത്തവും ശത്രുക്കളുടെ ആക്രമണം നിമിത്തവും അവ മിക്കതും തീരെ നശിച്ചുപോയിരിക്ക ണം; അവശിഷ്ടങ്ങളായിട്ടു വളരെ കുറച്ചുമാത്രമേ കാണുകയുള്ളു. അതിനാൽ ആ വക പ്രദേശങ്ങളെ കിളച്ചുനോക്കുക എന്ന വേല യ്ക്ക് അടുത്ത കൂലി കിട്ടുന്ന കാർയ്യം സംശയമാണ്; എങ്കിലും, ചരി ത്രവിഷയമായിട്ടനേകം സൂചനകളെ കൊടുക്കുന്നതും അതിനാൽ ചരിത്രകാരന്നു രസകരമായതുമായ അനേകം പദാർത്ഥങ്ങളെ കണ്ടു കിട്ടുമെന്നതിന്നു വാദമില്ല. ഇത് അവിടവിടങ്ങളിലുള്ളവർ വള രെ ദ്രവ്യവ്യയം കൂടാതെ അനവധി കാലംകൊണ്ടു നടത്തേണ്ട ഒരു പ്രവൃത്തിയാകുന്നു. അതിനാൽ ഈ ഒരു എനത്തെ ചരിത്രസാമ ഗ്രികളുടെ കൂട്ടത്തിൽ ചേർത്തുവച്ച്, ചരിത്രാന്വേഷണം ചെയ്യു ന്നവർ അവരവരുടെ ഗവർമ്മേണ്ടുകളുടെ സഹായത്തോടുകൂടി മുൻ പറഞ്ഞ പ്രദേശങ്ങളെ ഇതിലധികം നശിക്കാതെ സൂക്ഷിക്കേണ്ട ത് ഏറ്റവുമാവശ്യമാകുന്നു.

    9. മലയാളത്തിൽ വിവിധവ്യാപാരങ്ങളെ അടിസ്ഥാനമാ

ക്കി വന്നുവശായിട്ടുള്ള വിവിധജാതിഭേദങ്ങളെ പരിശോധിച്ചറിയു ക. അപ്രകാരമുള്ള വ്യാപാരവിശേഷങ്ങളിൽനിന്നു മലയാളത്തി ലെ ജനസമുദായം പൂർവ്വകാലം മുതൽക്ക് എപ്രാകാരമാണ് ക്രമേ ണ ശാഖോപശാഖകളായി വളർന്നുവന്ന് ഇപ്പോഴത്തെ അവ സ്ഥയെ പ്രാപിച്ചത് എന്നറിയുക

    10. ഓരോ സ്ഥലങ്ങളുടേയും കുടുംബങ്ങളുടേയും പദാർത്ഥ

ങ്ങളുടേയും പേരുകളെ പരിശോധിച്ചറിയുക. ഈ വിധമുള്ള അ ന്വേഷണംകൊണ്ട് എങ്ങിനെയാണ് ഓരോ സംഗതികൾ വെളി പ്പെടുന്നത് എന്നതിലേക്കു ചില്ലറയായ ചില ഉദാഹരണങ്ങൾ എടുത്തു കാണിക്കാം. 'കണ്ടച്ചാൻകടവ്' എന്നത് തൃപ്രയാറ്റടു ത്തുള്ള ഒരു കടവിന്റെ പേരാകുന്നു. അന്വേഷണം നടത്തിയ

പ്പോൾ 'കണ്ടൻചോൻകടവ്' എന്നാണ് ശരിയായിട്ടൂ പറയേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/136&oldid=161496" എന്ന താളിൽനിന്ന് ശേഖരിച്ചത്