ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മലയാളത്തിലെ ചരിത്രസാമഗ്രികൾ 129 ണ്ടത് എന്ന് കണ്ടു. കണ്ടൻ എന്നു പേരായ ഒരു ചോവൻ കട തതുകാരനായി ആ പുഴവക്കത്തു താമസിക്കുന്നുമുണ്ടായിരുന്നവത്രേ. ഇരിങ്ങാലക്കുടേ തീവണ്ടിയാപ്പീസ്സിൽനിന്ന് എട്ടുനാഴിക കിഴക്കു തെക്കായി മാള എന്ന സ്ഥലത്തിനടുത്ത് 'ചെമ്പാളൂര്' എന്നൊ രു ദിക്കുണ്ട്. 'സെയിൻറ് പാൾ ഊര്' എന്നാണ് അതിന്റെ ശരിയായിട്ടുള്ള ഭാഷ. പാങ്കികളുടെ കാലത്തു (ക്രൈസ്തവം പതി നാറാം നൂറ്റാണ്ടിൽ) അവിടെ സെയിൻറ് പാളിന്റെ നാമധേA യത്തിൽ ഒരു പള്ളിയും ഒരു സെമിനാരിയും ഉണ്ടായിരുന്നു. അ തിൽ നിന്നാണ് ആ ദേശത്തിന്ന് ആ പേരു സിദ്ധിച്ചത്. തൃശ്ശി വപേരൂര് നിന്ന് 10 നാഴിക തെക്ക് കരുവന്നൂര് എന്ന ഒരു ദേ ശത്ത് 'വെട്ടിയാട്ട്ളേ' എന്ന് പേരായിട്ടൊരു വീടുണ്ട്. വെട്ടത്തു നാട്ടിലേ എന്നാണ് ശരിയായിട്ടുള്ള ശബ്ദം എന്നും ആ കുടുംബ ക്കാർ വെട്ടത്തുനാട്ടിൽനിന്നു വന്നിട്ടുള്ളതാണെന്നും പിന്നീട് മ നസ്സിലാക്കി. ക്രൈസ്തവം 1658-ാമാണ്ടിൽ വെട്ടത്തു രാജകുടും ബത്തിൽനിന്നും കൊച്ചി രാജകുടുംബത്തിലേക്കു ദത്തെടുത്ത കഥ കൊച്ചി സ്റ്റേറ്റ്മാനുവലിൽ വിവരിച്ചുപറഞ്ഞിട്ടുണ്ട്. ഇവർ അ ന്നു രാജാവൊരുമിച്ചു വന്നു കുടിപാർത്തവരായിരിക്കാം. ഗോമാവ്, കശുമാവ് അല്ലെങ്കിൽ പറങ്കിമാവ് എന്നീ വൃക്ഷങ്ങൾ പണ്ടു മല യാളത്തിൽ ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ പറങ്കിളുടെ തലസ്ഥാ നമായ ഗോവനഗരത്തിൽനിന്നു ഗോമാങ്ങ (ഗോവമാങ്ങ)യും തെ ക്കേ അമേരിക്കയിൽ ബ്രസിൽ എന്ന രാജ്യത്തുനിന്നു കശുവണ്ടി യും പറങ്കികൾ ആദ്യമായി മലയാളത്തിൽ കൊണ്ടുവന്നതിന്റെ ശേഷമേ അവ ഇവിടങ്ങളിൽ ഉണ്ടായിതുടങ്ങിയുള്ളു. പറങ്കികളു ടെ ഭാഷയിൽ കശുമാവിന്ന് 'കാഷ്വ' എന്നാണ് പേരു പറയുക.

      11. കലികൾ- ഒരു സംഭവത്തിന്റെ കലിദിനസംഖ്യയോ

കലിവർഷസംഖ്യയോ ഓർമ്മവെയ്ക്കുന്നതിനുവേണ്ടി ആ സംഖ്യയ്ക്കു

പരൽപേരനുസരിച്ച് വാക്യരൂപേണ ഒരു പേരിടുക എന്നൊരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/137&oldid=161497" എന്ന താളിൽനിന്ന് ശേഖരിച്ചത്