ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പല കാലങ്ങളിലായിട്ടെഴുതി വെച്ചിട്ടുള്ള ആവക ഗ്രന്ഥങ്ങളിൽ ചിലതിനെ തേടിപ്പിടിച്ച് അവയിൽനിന്നു ചില ഭാഗങ്ങളെ ഇം ഗ്ലിഷിലേക്കു താർജമചെയ്തു പ്രസദ്ധപ്പെടുത്തിട്ടള്ളതായി കാണുന്നു ണ്ട്. ഇരുട്ടുമയമായിരികുന്ന ആ പുരാതനകാലത്തെ ചരിത്രാ ന്വേഷണത്തിന്ന് ഇവ ഏറക്കുറെ സഹായമായിത്തീരുമെന്നതി ന്നു വാദമില്ല. പിന്നത്തെ ആയിരത്തഞ്ഞൂറ് സംവത്സരത്തിന്നി ടയ്ക്കു മുമ്പാഞ്ഞ ചില രാജ്യങ്ങളിൽനിന്നു ക്രിസ്ത്യാനികളും അറ ബി, തുർക്കി, പർഷ്യ മുതലായ രാജ്യങ്ങളിൽനിന്നു മുസൽമന്മാരും ചീ നരാജ്യത്തുനിന്നു ചീനക്കാരും ഇട്ടിക്കിൽ വന്നു ധാരാളമായി ക ച്ചവടം നടത്തിയിരുന്നു . അവരിൽ പല സംഘക്കാരും ഓരോ കലാങ്ങളിലായിട്ടിവിടെ വന്നു സ്ഥിരമായി കുടിപാർക്കുകയും ചെയ്തു. ആ വക വിദേശീയന്മാരിൽ ചില വിദ്വാന്മാർ ദേശസഞ്ചാരത്തി ന്നും മറ്റുമായി ഈ ദിക്കിൽ വന്ന് ഈ രാജ്യത്തെപ്പറ്റി എഴുതി ലെച്ചിട്ടുള്ള ഗ്രന്ഥങ്ങളും കേരളചരിത്രസാമഗ്രികളുടെകൂട്ടത്തിൽ ഗണിക്കപ്പെടാവുന്നതാണ്. ആ തരം ഗ്രന്ഥങ്ങളിൽ ചിലതും ഇം ഗ്ലീഷിലേക്കു തർജ്ജമചെയ്തിട്ടുണ്ട്. ക്രൈസ്തവം 1500ാമാണ്ടു മു തൽ ഒരുന്തൃറ്റമ്പതിലധികം കാലത്തോളം ലന്തക്കാരും മല യാളത്തിൽ വന്നു പ്രബലമായി കച്ചവടവും ഏറക്കുറെ രാജ്യാധി പത്യംതന്നെയും നടത്തിക്കൊണ്ടിരുന്നു. അക്കാലങ്ങളിൽ ആ ര ണ്ടു കൂട്ടകാരും സമ്പാദിച്ചവെച്ചിട്ടുള്ള അസംഖ്യം റിക്കാർട്ടുകളും അവരിൽ തന്നെ പാതിരികളായിട്ടിവിടെവന്നു താമർസിച്ചിരുന്നു അനേകം പണ്ഡിതന്മാരും ചരിത്രലേഖകന്മാരും കവികളും എഴുതി വെച്ചിട്ടുള്ള ഗ്രന്ഥങ്ങളും മലയാളത്തിലെ അന്നത്തെ കാലത്തേ യും അതിന്നു മുമ്പുള്ള കാലത്തേയും ചരിത്രവിഷയങ്ങളെ വെളി പ്പെടുത്തുന്ന കാർയ്യത്സിൽ ഒട്ടേറെ വിശ്വസിക്കത്തക്കവയാകുന്നു.

അതിനാൽ കഷ്ടപ്പാടും പണച്ചെലവും എത്രതന്നെ ഉണ്ടായിരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/142&oldid=161501" എന്ന താളിൽനിന്ന് ശേഖരിച്ചത്