ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നാലും അവയെയെല്ലാം അന്വഷിച്ചുപിടിച്ച് ഇംഗ്ലീഷിലേക്കോ മലയാളത്തിലേക്കോ തർജ്ജമപെയ്യിക്കേണ്ടത് ഏറ്റവും ആവശ്യമാ കുന്നു. റോമയിൽ പാപ്പയുടെ വാറ്റിക്കാൻ എന്ന അരമനയിലെ ഗ്രന്ഥശാല, പറങ്കികളുടെ തലസ്ഥാനമായ ലിസ്ബൺപട്ടണത്തി ലും ലന്തക്കാരുടെ തലസ്ഥാനത്തിലും ഉള്ള മ്യുസിയങ്ങളിലെ ഗ്രന്ഥ ശേഖരിപ്പുകൾ, മദ്രാസ് ഗവർമ്മേണ്ടുവക റിക്കാർട്ടുകൾ സൂക്ഷിച്ചിട്ടുള്ള സ്ഥലം, കൊച്ചിയിൽ പറങ്കിബിഷപ്പിന്റെ ഗ്രന്ഥശാല എന്നീ സ്ഥ ലങ്ങളിലാണ് അവ മുവ്യമായി കാണപ്പെടുക. മദ്രസ് ഗവർമ്മേണ്ടു റിക്കർട്ടകളുടെ കൂട്ടത്തിലുള്ള ലന്തറിക്കാർട്ടുകളെ മദ്രസ് ഗവർമ്മേണ്ട് ഓരോന്നായി തർജ്ജമചെയ്യിച്ചു പ്രസിദ്ധംചെയ്യന്നുണ്ട്. അവയിൽ ഒന്നാമത്തെ വാളിയം ഇയ്യിടെ പുറത്തുവന്നു. ഗല്ലറ്റി എന്നൊരാ ളാണ് അതെഴുതിട്ടുള്ളത്. പക്ഷെ നമുക്ക് വളരെ രസകരമായ അനേകം സംഗതികളെ എടുക്കാതെവിട്ടുകളഞ്ഞിട്ടുകളഞ്ഞിട്ടുണ്ടെന്നാണ് കോംവി. അതിനാൽ ആവക റിക്കാർട്ടുകളെ പരിശോധിച്ച തർജ്ജമ ചെയ്യുമ്പാൾ വിദ്വാന്മാരും ചരിത്രകാരന്മാരുമായ മലയാളികൾ കൂ ടെ ഉണ്ടായിരുന്നാലേ മലയാള ചരിത്രത്തിന്നു വേണ്ട സാമഗ്രകൾ അവയിൽനിന്ന് ഉള്ളേടത്തോളം കിട്ടുകയുള്ള. അടുത്ത നൂമകൊ ല്ലത്തെ ചരിത്രത്തിന്നുള്ള വിഷയങ്ങൾ ഇംഗ്ലീഷുകാർ പല പ്രകാര ത്തിലം സമ്പാദിച്ചുവെച്ചിട്ടുണ്ട്. അവയെല്ലാം എല്ലാവർക്കും സുല ഭമായി കിട്ടാവുന്നതാകയാൽ അവയെപ്പറ്റി ഇവിടെ വിസ്തരിച്ചിട്ടാ വശ്യമില്ല.

       ഇതേവരെ പറഞ്ഞുവന്ന സംഗതികളിൽനിന്ന് മലയാളച

രിത്രത്തിന്നു വേണ്ടുന്ന സാമഗ്രികൾ എന്തെല്ലാമാണെന്നും എവി ടെയെല്ലാം അന്വഷിച്ചാലാണ് അവ കിട്ടുന്നതെന്നു സാമാന്യ മായിട്ടു മനസ്സിലാകാറായിയെന്നു വിശ്വസിക്കുന്നു. എല്ലാം പൊതു വായിട്ടൊന്നു തൊട്ടുകാട്ടുക. മാത്രമേ ഉണ്ടായുള്ളു. എങ്കിലും അതു

കൊണ്ട കേരചരിത്രവിഷയമായ അന്വേഷണത്തിൽ മലയാളി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/143&oldid=161502" എന്ന താളിൽനിന്ന് ശേഖരിച്ചത്