ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨. വി. ദ്യാരണ്യസ്വാമികൾ.

          --------
    വെള്ളാളരാക്കാജന്മാർ വാണിരുന്ന വാറങ്കൽ എന്ന ഹിന്തുരാ

ജ്യം ഏകദേശം ക്രിസ്താബ്ദം ൧൩൨൩_ാമാണ്ടു മുഹമ്മദുകാരാൽ ആ ക്രമിക്കപ്പെട്ടു ഭിന്നമായപ്പോൾ അവിടെ പ്രധാനന്മാരായ രണ്ടു യോ ദ്ധാക്കാം ഇതരദേശത്തു തങ്ങളുടെ ഭാഗ്യപരീക്ഷക്കായി കുറച്ച പരി വാരങ്ങളോടുകൂടി ആരാജ്യം വിട്ടുപോയി. അവർ ക്ഷത്രിയകലതിതൽ ജനിച്ച വീരബക്കനെന്നും ഹരിഹരനെന്നും പേരായ രണ്ടു സോ ദരന്മാരായിരുന്നു. അവർ തുംഗഭദ്രാനദീതീരത്തുവന്നു ശ്രീരാമന്റെ സംബന്ധത്താൽ ശൂദ്ധീകരിക്കപ്പെട്ടിട്ടുള്ള പമ്പാസരസ്സിന്റെ സ മീപേ വാസംതുടങ്ങി. അവിടെ അവർ മാധവാചാരിയർ എന്ന ഒ രു വിദ്വാനായ ബ്രാഹ്മണന്റെ വിലയേറിയ സ്നേഹം സമ്പാദിച്ചു അദ്ദേഹത്തിന്റെ സഹായത്താൽ അവർ ഒരു രാജധാനി: സ്ഥാപ ക്കുകയും അതിന്നു ' വിജയനഗരം ' എന്നു പേർ വിളിക്കുകയും ചെ യ്തു. ഇതുണ്ടായത് ഏകദേശം ക്രൈസ്കവവർഷം ൧൩൩൪_ലോ മ്പന്നൃ-ലോ ആണ്. അദ്ദേഹം ചെയ്തിട്ടുള്ള വളരെ സഹയങ്ങളു ടെ കൃതജ്ഞതയ്ക്കു മാധവാചാർയ്യരെ ബക്കരാജാവ് തന്റെ മന്ത്രിയാ ക്കിവെച്ച. അദ്ദേഹം ഒരു പ്രസിദ്ധനായ മന്ത്രിയായിത്തീരുകയും ചെയ്തു.

   ഈ മാധവാചാർയ്യൻ, തന്റെ പരാശരസ്മൃതീവ്യാഖ്യാനത്തിൽ

പറഞ്ഞിരിക്കുംപ്രകാരം, മായണൻ എന്നു പേരായ ഒരു ബ്രാഹ്മണ ന്റെ പുത്രനായിരുന്നു; അദ്ദേഹത്തിന്റെ അമ്മയുടെ പേർ ശ്രീമ തി എന്നുപേരായി രണ്ടു സഹോദരന്മാരുണ്ടായിരുന്നു. അ ദ്ദേഹം ഭാദ്വാജഗോത്രക്കാരനും ബോധായനസ്തത്രത്തെ അനസരി

ച്ചു തൈത്തരീയശാഖായജുവ്വേദിയുമായിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/146&oldid=161503" എന്ന താളിൽനിന്ന് ശേഖരിച്ചത്