ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാധവാചാർയ്യരുടെ ജനനം എന്നാണുണ്ടായതെന്ന് കൃത്യമാ യിന്ർണ്ണയിപ്പാൻ പ്രയാസമാകുന്നു. ഏകദേശം ക്രൈസ്തവം ൧൪-ാംന്തൃറ്റാണ്ടിന്റെ ആരംഭത്തിലായിട്ടു വിചാരിച്ചാൽ നാം വള രെ തെറ്റിപ്പോകയില്ല. മാധവാചാർയ്യന്റെ ; ചെറുപ്പം ദാരിദ്ര്യാവ സ്ഥയിലാണ് കഴിച്ചതെന്നൊരിതിഹാസമുണ്ട്. മാധവാചാർയ്യരും തന്റെ അനുജനായ സായണാചാർയ്യരും ഒരുമിച്ചാണ് കാലക്ഷേ പം ചെയ്തതെന്നും ഊഹിക്കാം. അവരുടെ അപ്രകാരമുള്ള സഹോ ദരസ്സേഹത്തെപ്പറ്റി ചരിത്രം വേണ്ട ലക്ഷ്യത്തെ കാണിക്കുന്നില്ല. അവർ ഒന്നിച്ചു വിദ്യാഭ്യാസം നടത്തുകയും അനേകശാസ്ത്രങ്ങളിൽ ഒരേമാതിരി നിപുണന്മാരാവുകയും ചെയ്തു. അവരുടെ പേര് കാണു ന്ന ഇപ്പോൾ പ്രസിദ്ധങ്ങളായ എല്ലാഗ്രന്ഥങ്ങളിലും അവർ രണ്ടു പേരും ഒരുമിച്ചാണ് യത്മം ചെയ്തിട്ടുള്ളത്. ദ്രവ്യത്തേയും യശസ്സി നേയും ഇഛിച്ചു മാധവാചാർയ്യർ ശ്രീപാർവ്വതിയെ വളരെക്കാലം ത പസ്സുചെയ്തുവെന്നും അതുപ്രകാരം അദ്ദേഹത്തിന്റെ ഉറക്കത്തിൽ പാർവ്വതി പ്രത്യക്ഷമായിവന്ന് അദ്ദേഹത്തോട് തന്റെ ആ ജന്മത്തെ ഫലം ദാരിദ്ര്യം തന്നെയാണെന്നും ഇനിയത്തെ ജന്മത്തിൽ താൻ ധനവാനും യശസ്വിയുമായി ഭവിക്കുമെന്നും പറഞ്ഞപ്പോൾ മാധ വാചാർയ്യൻ വിരക്തനായിത്തീർന്നു സന്യസിച്ചുവെന്നും സന്യാസം കഴിഞ്ഞപ്പോൾ അദ്ദേഹം വേറൊരു ജന്മം എടുത്തതായി ഗണിക്ക പ്പെടുകയും അപ്പോൾ തന്റെ പ്രാർത്ഥന സഫലീകരിക്കുകയും ഉട നെ ഉൽകൃഷ്ടസ്ഥാനമായ ശൃംഗേരിമഠത്തിൽ അദ്ദേഹത്തെ അവ രോധിക്കുകയും ചെയ്തു എന്നു മറ്റും ഒരു കഥ പറയുന്നുണ്ട്.

   അദ്ദേഹം ദ്രവ്യത്തിന്നും യശസ്സിന്നും എപ്പോഴെങ്കിലും പ്രാർത്ഥി

ക്കകയുണ്ടായിയെങ്കിൽ സന്യാസിയാകുന്നതിന്നു മുമ്പുതന്നെ അതി ന്റെ ഫലാസിദ്ധിച്ചു എന്നു നാം അറിഞ്ഞുവല്ലൊ. ബാല്യാവസ്ഥ യിലായിരുന്നതും അഭിവൃദ്ധിയെ പ്രാപിച്ചിരുന്നതുമായ വിജയന

ഗാത്തിൽ അദ്ദേഹം വളരെക്കാലം മന്ത്രിയായിരുന്നു. ദക്ഷിണദേശ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/147&oldid=161504" എന്ന താളിൽനിന്ന് ശേഖരിച്ചത്