ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങളിലുള്ള രാജ്യങ്ങളിൽവെച്ചു പ്രധാനം വിജയനഗരം എന്നുള്ള അതിന്റെ ഭവിഷ്യന്മാഹാത്മ്യത്തിനുള്ള വിത്ത് താന്ത്രികനും വി ദ്വാനുമായ മാധവാചാർയ്യരുടെ ദിർഘദർധനമായുള്ളതും വിവേകാത്താ ടുകൂടിയതുമായ രാജഭരണത്താലാണ് വിതയ്ക്കപ്പെട്ടത് മന്ത്രിയായിരിക്കുമ്പോഴാണ് ആചാർയ്യൻ പരാചരസ്മ്രതി യിലേക്കു മനസ്സുവെച്ചത്. പുരാതനകാലത്തു പ്രബലമായിരുന്ന മാനവധർമ്മസൂത്രം മുതലായവേക്കാൾ കലിയുഗത്തിൽ ഇതിന്ന് അതികം പ്രാബല്യമുണ്ടത്രേ. കമലൗപാരാശഃസ്മൃതഃ എന്ന് ഒരു പ്രമാണം തന്നെയുണ്ട്. പരാശരസ്മൃതിക്ക് അദ്ദേഹം അത ശിക്ഷിതമായ ഒരു വ്യാഖ്യാനം എഴുതുകയും അതോടുകൂടി 'മാധവി യവ്യവഹാരം' എന്നു സ്വന്തമായ ഒരു ഗ്രന്ഥംകൂടി ചേർക്കുകയും ചെയ്തു. രാജ്യകാർയ്യങ്ങളിൽ ഏർപ്പെട്ടിരുന്നപ്പോഴും അദ്ദേഹം തന്റെ പണ്ഡിതഭാവത്തെ ശിലിക്കുകയും ഇടയുള്ള സമയങ്ങളിൽ നാനാ ശാസ്ത്രങ്ങളേയും കാവ്യാദികളേയും പരിചയക്കുകയും ചെയ്തിരുന്നു പരമാർത്ഥപണ്ഡിതസ്വഭാവമുള്ളവനും തന്റെ ദ്വിതിയാത്മാ എ ന്നപോലെയിരിക്കുന്നവനും പ്രിയസോദരനുമായ സായണചാർയ്യർ തന്റെ ഗ്രന്ഥങ്ങളുടെ മദ്ധ്യത്തിതന്നെ കാലക്ഷേപംചെയ്തു. മാ ധവാചാർയ്യൻ തന്റെ ഭിന്നചർയകൾ കഴിഞ്ഞാൽ പിന്നെ ഗ്രന്ഥ പരിചയം ചെയ്തുകൊണ്ട് അനുജനുമായി സഹവസിച്ച രസിച്ചു കൊണ്ടിരുന്നു. ഈ കാലത്ത് ഇതേമാതിരി ഒരു സംഗതി വായന ക്കാരെ ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ. മിസ്ററർ ഗ്ലാസ്ററൻ എന്ന മ ഹാൻ സ്വരാജ്യാഭിവൃദ്ധിക്കുവേണ്ടി ഉഴിഞ്ഞുവെച്ച തന്റെ ദീർഘ മായും അതി ധൃതിയായുമുള്ള കാലക്ഷേപത്തിനിടയ്ക്കു നാനാവിഷയ ത്തേപ്പറ്റിയുള്ള തന്റെ അസംഖ്യം ക്രതികൾ ജനങ്ങൾക്കു സ മ്പാദ്യമായിത്തീരുന്നതിന്നു സമയം ഉണ്ടാക്കിയിരുന്നു.

  ഈ കാലത്തുതന്നെയാണ് മാധവാചായ്യൻ പൂർവ്വമീമാംസ

യെപ്പറ്റി 'ന്യായമാലാവിസ്താരം'എന്ന ഒരു ഗ്രന്ഥത്തെ എഴുതുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/148&oldid=161505" എന്ന താളിൽനിന്ന് ശേഖരിച്ചത്