ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിദ്യാരണ്യസ്വമികൾ ______________________________________

യും ഉപനിഷത്തുകൾക്കും മറ്റു വേദാന്തശാസ്ത്രങ്ങൾക്കും ഭാഷ്യം എ ഴുതുകയും ചെയ്ത്. ഈ കാലത്തു ബക്കരാജാവ് അദ്ദേഹത്തോടു നാലു വേദത്തിന്നും ഭാഷ്യംചെയ്പാൻ അപേക്ഷിച്ചു. തന്നെ ചുമത ലപ്പെടുത്തീട്ടുള്ള ജോലി വളരെ മഹത്താണെങ്കിലും അശേഷം കൂ സാതെ അനുജൻ സായണാചാര്യയ്യനോടുകൂടി ആ ഗൌരവമായ വേ ല ആരംഭിച്ചു. ഇതിൽ അധികം ഭാഗം യത്നം സായണാചാര്യയ്യരു ടെ ചുമതലയിൽ ആയിരുന്നിരിക്കണം. എന്നാൽ തന്നിൽ ലൌ കികഭാവവും പണ്ഡിതഭാവവും രണ്ടുംകൂടി ഉണ്ടായിരുന്നതിനാൽ മാ ധവാചാര്യയ്യരുടെ ജോലി വളരെ ഉണ്ടായിരുന്നിരിക്കണണം. തന്റെ അനുജന്റെ വേല പരിശോധിപ്പാൻ അദ്ദേഹം തക്ക പുരുഷനാ യിരുന്നു. എന്തന്നാൽ അതിന്നു വേണ്ടുന്ന ഭംഗി വരുത്തുന്നതി ന്നു, ജനങ്ങളിലും ആചാരങ്ങളിലും പഴക്കംചെന്ന പരിചയവും വളരെ പാണ്ഡിത്യവുമുള്ള ആൾ വേണം. ഈ കൃതിക്കു'വേദാർത്ഥ പ്രകാശം' എന്നാണ് പേർ. ഇതിലേക്കു വളരെ കാലതാമസവും ക്ഷമയോടുകൂടിയുള്ള ഗ്രന്ഥവിചാരവും വേണം. വേദാർത്ഥപ്രകാശ ത്തിന്റെ പല ഭാഗങ്ങളിലുള്ള ശ്ലോകങ്ങളെക്കൊണ്ടു, ബക്കരാജാ വിന്റെ അപേക്ഷയിൻന്മേൽ താൻ ആ കൃതി ഉണ്ടാക്കുന്നതിന്നു ചു മതലയേറ്റു എന്നും അതു പൂർവ്വോത്തരമീമാംസകളുടെ വ്യാഖ്യാന ങ്ങൾ കഴി തിന്റെ ശേഷമാണ് ആരംഭിച്ചതെന്നും കാണുന്നു. ആ കൃതിയുചെ പല ഭാഗങ്ങളിലും ചേർത്തിട്ടുള്ള 'സായണാചാര്യയ്യവി രചിതേ മാധവീയേ വേദാർത്ഥപ്രകാശേ' എന്നതുകൊണ്ട് ആ കൃതി മിക്കതും സായണാചാര്യയ്യനാൽ വിദ്വനും പ്രസിദ്ധനുമായ തന്റെ ജ്യേഷ്ഠന്റെ അനുസരണത്തിലും അദ്ധ്യക്ഷതയിലും രചിക്കപ്പെട്ടു ​​​​​​​എന്നും തന്റെ സമ്മതത്തോടുകൂടി മാധാവാചാര്യയ്യരുടെ പേരിട്ടു ലോകത്തിൽ പ്രസിദ്ധംചെയ്തു എന്നും കാണുന്നു. ആ കൃതി ബക്ക രാജന്റെ രാജ്യഭാരകാലത്തിലല്ല, എന്നാൽ അദ്ദഹത്തിന്റെ അ

നന്തിരവനായ ഹരിഹരരാജന്റെ കാലത്താണ് മുഴുവനായത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/149&oldid=161506" എന്ന താളിൽനിന്ന് ശേഖരിച്ചത്