ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്വിതീയാക്ഷരപ്രാസം (145)

   തുപോലെ ഈ പ്രപഞ്ചമാസകലം ബ്രഹ്മാറു മുതൽ തൃണംവരേ
   യുളള സകല പ്രപഞ്ചവും ഈശ്വരസങ്കല്പത്തിൻറ വ്യക്തിയാക
   ന്നു.സകലദൃശൃപ്രപഞ്ചതിൻറയും ആന്തരമായിരിക്കുന്ന സങ്കല്പാ
   ത്മകമായ ഈശ്വരതത്ത്വം എല്ലാദിക്കിലും എല്ലാപദാത്ഥങ്ങളിലും
   എന്നു സ്ഥിതിചെയ്യുന്നു. ഈശ്വരസങ്കല്പം കട്ടിപിടിച്ചു കിടക്കുന്ന
   സ്ഥൂലമായ ഈ പ്രപഞ്ചത്തെ ചുഴിഞ്ഞുനോക്കി പരമാത്ഥമായിരി
   ക്കുന്ന തത്ത്വത്തെ കാണുവാൻ ശക്തിയുളളവൻ എവനോ അവനാ
   ണ് യഥാത്ഥകവി;ആ തത്വത്ത നമുക്കും കാണിച്ചുതരുന്നതാണ്
   കവിധമ്മം. എന്തെന്നാൽ,അങ്ങിനെയിരിക്കുന്ന കവി ആ ത
   ത്ത്വത്തെ സവ്വദാ കണ്ടുകൊണ്ടാണിരിക്കുന്നത്. മന്ദബുദ്ധികളായ
   ഇതരമനുഷൃർ ആ തത്ത്വത്തെ ചിലപ്പോൾ  മാത്രമേ കാണുകയുളളു.
   എന്നാൽ  കവി അതിനെ എപ്പോഴും സാക്ഷാൽകരിച്ചുകൊണ്ടുത
   ന്നെയിരിക്കുന്നു. കവി എന്ന ശബ്ദത്തിന്നു സവ്വജ്ഞൻ എന്നത്ഥം
   പായുന്നു. സൂക്ഷ്മമായിട്ടാലോചിച്ചൽ അതു വളരെ ശരിയാണെ
   ന്നു തോന്നുന്നുണ്ട്. ഉത്തമകവിയും ഉത്തമഭക്തനും പരമജ്ഞാന
   യും തമ്മിൽ യാതൊരു വൃത്വാസവുമില്ല. ഭക്തനായവന്നു കട്ടിപിടി
   ച്ചിരിക്കുന്ന ഈ പ്രപഞ്ചം അതിനിമ്മലമായ ഒരു കണ്ണാടിച്ചില്ല
  പോലെയാണ് തോന്നുന്നത്.അതിൽകൂടി അവൻ എശ്വരമായ
സൌന്ദർയ്യാതിശയത്തെ കാണുന്നു.(രണ്ടും ഒന്നുതന്നെയാകുന്നു. എ
  ന്തെന്നൽ സ്നേഹമുളള ദിക്കിലേ സൌന്ദയ്യവുമുളളു.) അതിനാൽ
  ഭക്തന്നു സകലപദാത്ഥങ്ങളും സ്സേബത്തിന്നു വിഷയമായി ഭവിക്കു
  ന്നു, സകലപദാത്ഥങ്ങളും അവന്നു സുന്ദരങ്ങളായും തോന്നുന്നു.
  ഇങ്ങിനെ കാണുന്നവൻ ഒരു കവിയുമാകന്നു. ഇപ്രകാരമുളള ത
  ത്ത്വങ്ങളെ നമുക്ക വെളിപ്പെടുത്തിത്തരുന്നതാണ് ഉത്തമകവിയുടെ
  ധമ്മം. ഇപ്രകാരമുളള ഉത്തമതവികൾ പണ്ടും ഇന്നും വളരെ ദുല്ല
  ഭമായിട്ടേ ഉണ്ടായിട്ടുളളു. എന്നാൽ നൂക്ഷ്മം നോക്കുന്നതായാൽ അ

വരും പരിപൂണ്ണന്മാരല്ലെന്നു കാണാം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/153&oldid=161508" എന്ന താളിൽനിന്ന് ശേഖരിച്ചത്