ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(147) ദ്വിതീയക്ഷരപ്രാസം

   കലാതന്നേയും(എന്തെന്നാൽ ശബ്ദം കട്ടി പിടിച്ചതാണ് സ്ഥൂലപ്ര
   പഞ്ചം എന്നത് തത്ത്വനിത്രപണം ചെയ്യബോൾ അറിയാവുന്ന
   താണ്)അതിൻറ സ്ഥലാവസേഥയാകുന്നു.നാദോപാസനംചെ
   യ്യുന്നവരുടെ ചിത്തവൃത്തി ഗാനാകാരമായിട്ടിരിക്കുന്നതാണ്. അ
   വരുടെ സകല ഭാവനകളും ഗാനരസത്തോടു കൂടിയിരിക്കുന്നു. അ
   പ്പോൾ ആ വക ചിത്തവൃത്തികളെ പുറത്തേക്കു പ്രകാശിപ്പിക്കുന്ന
   അവരുടെ വാക്കു ഗാനത്രപമായിത്തന്നെയിരിക്കുന്നു. എന്തെ
   ന്നാൽ, അവരുടെ സകല ചിത്തവൃത്തികളും,സവ്വപ്രപഞ്ചത്തി
   ന്നും അടിസ്ഥതാനമായി സവ്വത്തിന്നും ആന്തരമായി അതിസൂക്ഷ്മാ
   യിസവ്വത്ര അനുസൃതമായി കിടക്കുന്ന പ്രാമാകാരമായും സുന്ദരാ
   കാരമായും ഗാനത്രപമായുമിരിക്കുന്ന ഈശ്വരസമുദ്രത്തെ സശിച്ചു
   കൊണ്ടാണ് വാഗ്രൂപമായി പുത്തേക്കു പ്രകാശിക്കുന്നത്. അതി
   നാൽ അവരുടെ വാക്കു പ്രേമാകാരമായിരിക്കുന്നു, സുന്ദരാകാരമാ
   യിരിക്കുന്നു, ഗാനത്രപമായിരിക്കുന്നു. ഇങ്ങിനെയുളള വാക്കാണ്
   കവിത, ഇങ്ങിനെ വിചാരിക്കുന്നതാണ് കവിത്വം, ഇങ്ങിനെ വി
   ചാരിക്കുന്നവനാണ് കവി. അതിനാൽ യഥാത്ഥമായിരിക്കുന്ന ക
   വിത ഗീതാതന്നെയാകുന്നു. എന്തെന്നാൽ അതിനെ പ്രകാശിപ്പി
   ച്ചിട്ടുളള കവിയുടെ ഭാവനകൾ ഗാനരസത്തോടുകൂടിയിരിക്കുന്നു.
   അവൻ ഗാനത്രപേണയാണ് വിചാരിക്കുന്നത്. അവൻറ സകല
   വിചാരങ്ങളും ഗാനസമുദ്രത്തിൽ തൊട്ടുകോണ്ടാണ്. വരുന്നത്.*
   ഭഗവൽഗീതാഹാ!ആ ശബ്ദംതന്നെ എത്ര മധുരം!മുൻപറഞ്ഞ
   അഭിപ്രായത്തെ ആ സബ്ദം നമുക്ക് എത്രതന്നെ വെളിവാക്കിത്ത 
           *ഈവ അഭിപ്രായങ്ങൾ ചില വായനക്കാർക്ക് അസബന്ധമെന്നപോ
    ലെ തോന്നിയേക്കാം. അതിന് ഈ ലേഖകൻ ഉത്തരവാദിയല്ല. എന്തന്നാൽ
    മനസ്സിനെ ഏകാഗ്രമാക്കി നിർത്തി ഈശ്വരങ്കൽ ഭക്തിയോടും ഏററവും തിവ്ര
    മായത്താടും കൂടി അതിസൂക്ഷമായി ആലേചനചെയ്താൽ മാത്രമേ ഈ വക ത

ത്ത്വങ്ങൾ വെളിപ്പെടുകയുളളു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/155&oldid=161510" എന്ന താളിൽനിന്ന് ശേഖരിച്ചത്