ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

149 ദ്വിതീയാക്ഷരപ്രാസം

ഇവിടെ ആവശ്യമുള്ളു. അതിനെ എന്തിനാണ് അവൻ വളച്ചു കിണുക്കിപ്പറയുന്നത്. ഉള്ളതു വ്യക്തമായിട്ടു പറയരുതേ. വാസ്തവം പറയന്നതായാൽ,ചിത്തവൃത്തി അത്യതകൃഷ്ടനിലയിൽ എത്തുകനിമിത്തം യാതൊരു വനെ വാക്കും ഉച്ചാരണവും ഗാനരസത്തോടുകുടിയിരിക്കന്നുവോ അവന്നുമാത്രമേ പദ്യമുണ്ടാക്കുവാനധികാ രമുള്ളു.അവനേ കവിയാവുകയുള്ളു. അവന്റെ വാക്കുമാത്രമേ ഞാൻ കേളക്കുകയുള്ളു.അങ്ങിനെയല്ലാതെ കവികളാണെന്നു നടിക്കുന്നവർ അനേകമുണ്ട്. അവരുടെ പദ്യങ്ങളെ വായിക്കുക എന്നതു വളരെ സങ്കടമായിട്ടു ള്ളതാണ്.ആവശ്യമില്ലാത്ത ഘട്ടങ്ങളിൽ പദ്യവമെഴുതീട്ടുള്ള കാർയ്യമില്ല.കിണികിണീശബ്ദങ്ങളൊന്നും കുടാത്തെന്നെ വിചാരിച്ചതു വ്യക്തമായി പറയാമലോ.അവരവരുടെ വിചാരങ്ങളെ പറയുവാന ശക്തിയുള്ളവരാരും അവയെ പാട്ടാക്കുവാൻ (പദ്യത്തിലെഴുതുവാന) ശ്രമിക്കരുത് എന്നു ഞാന എല്ലാവരോടും പ്രത്യേകം ഉപദേശിക്കുന്നു.എന്തെ ന്നാൽ,കുറച്ചു വിചാരശീലനായ ഒരുവന്ന് അവയെ മനസ്സിലാക്കുവാൻ പാട്ടാക്കീട്ടു വേമമെന്നില്ല.ഉത്കൃഷ്ടചിത്തവി കാരത്തെ ജനിരപ്പിക്കുന്നതായും അതു ഹേതുവായിട്ട് എന്തോ ഒരു ദിവ്യത്വമുള്ളതുപോലെയിരിക്കുന്നതായുമുള്ള യ ഥാത്ഥഗീതത്തെ ഞങ്ങൾ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രയുംതന്നെ അയഥാത്ഥമായ ഗാനത്തെ ഞങ്ങൾ നിന്ദിക്കുകയും ചെയ്യുന്നതാണ്.അതു കേവലം ഒരു മരത്തിന്മോത കൊട്ടുന്ന ശബ്ദംപോലേയുള്ളു.അഗാധമായി വിചാരി ക്കുന്ന യഥാത്ഥകവികളുടെ വിചാരങ്ങൾ മൂന്നുകാലത്തും നിലനില്ക്കുന്നു.മറിച്ച്,കേവലം ബഹിമ്മുഖനായവന്റെ വിചാരം ക്ഷണത്തിൽ നശിച്ചുപോകുന്നു. മുൻ പ്രസ്താവിച്ചതിതനിന്നു ഉത്തമകവിത്വമെന്താണെന്നും ഉത്തമമായ കവിത എങ്ങിനെയുള്ളതാ ണെന്നു ഉത്തമകവിയുടെ ലക്ഷണമെന്താണെന്നും ഒരുവിധം മനസ്സിലായല്ലോ.അപ്രകാരംത

20*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/157&oldid=161512" എന്ന താളിൽനിന്ന് ശേഖരിച്ചത്