ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

150 ഉപന്യാസങ്ങൾ-കെ.എം.


ന്നെ അധമന്മാരായ കവികൾ ആരെല്ലാമാണെന്നും അധമമായ കവിത എങ്ങിനെയുള്ളതാണെന്നും കൂടി കാർലൈൽ എന്ന മഹാന്റെ വാക്കിതനിന്നും ധരിക്കുവാനിടയായല്ലോ.

നമ്മുടെ ഇടയിൽ സാധാരണയായി പദ്യമായാലോ കവിതയായുള്ളു എന്ന് അനേകം പേര് വിചാരിക്കുന്നുണ്ട്. അതു തീരെ തെറ്റാണ് എന്ന് ഇതേവരെ പ്രതിപാദിച്ച സംഗതികളിതനിന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. കവിതാലക്ഷണത്തോടുകൂടിയ ഗദ്യങ്ങളെ അനേകം കാണുന്നുണ്ട്.നേരെമറിച്ച്,കവിതാലക്ഷണം ലവലേശം ഇല്ലാത്ത പദ്യങ്ങളും ധാരാളം കാണുന്നുണ്ട്.അതിനാൽ ഒരു കവിതയുടെ ലക്ഷണത്തെപറ്റി പറയുമ്പോൾഅതു ഗദ്യമോ പദ്യമോ എന്നല്ല പ്രധാനമായി നോക്കേണ്ടത്.അതുകേവലം യാദൃച്ഛികമാകുന്നു.എന്നുതന്നെയല്ല,മഹാകവികളായിട്ടുള്ളവരുടെ മിക്ക കവിതകളും അധികം ഗദ്യത്തോടാണ് അടുത്തിരിക്കുന്നത്.വ്യാസര് മുതലായ ഋഷീശ്വരന്മാര് ഇതിന്നുദാങരണമാകു ന്നു.അതിന്നുള്ള കാരണമെന്തെന്നാത,പ്രാസംമുതലായ ശബ്ദാലകാരനിബന്ധനകളെക്കൊണ്ടു പദ്യം വളരെ അധികം ബന്ധി ക്കപ്പെട്ടിരിക്കുന്നു.ഉതകൃഷ്ടവിചാരശീലന്മാരും യഥാത്ഥകവികളുമായവര് കേവലം ബാഹ്യമായ ശബ്ദാലകാരംകൊണ്ടു തൃ പ്തിപ്പെടുന്നതല്ല.അവരുടെ ഉൽകൃഷടമനോധമ്മർത്തിന്ന് അത് ഒരു പ്രതിബന്ധമായിട്ടാണ് അവർ കരുതുന്നത്.അതി നാൽ അവർ അതിൽ ശ്രദ്ധവെക്കുന്നില്ല.ആ അവസ്ഥയെ അതിക്രമിച്ചിട്ടാണ് അവരുടെ നിലം. ഉത്തമകവിതാരചനയ്ക്കുള്ള ഭാഷ ഗദ്യമാകണം എന്ന് ഒരു ദിവസം ഈ ലേഖകൻ കുഞ്ഞിക്കുട്ടൻ തമ്പുരാൻതിരുനമനസ്സിനോട് അഭിപ്രായപ്പെടുകയുണ്ടായി.തിരുമനസ്സിലേക്കു ലേഖകന്റെ അഭിപ്രായമിന്നതാണ് എന്നു വേഗത്തിൽ മനസ്സിലായി;അതു ശരിയാണ് എന്നു സമ്മതിക്കുകയും ചെയ്തു.എങ്കിലും തത്സമയം അടുത്തുണ്ടായിരുന്ന

വേറൊരുവിദ്വാന് അതത്ര സമ്മതമായില്ല.'അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/158&oldid=161513" എന്ന താളിൽനിന്ന് ശേഖരിച്ചത്