ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

151 ദ്വിതീയാക്ഷരപ്രാസം

ങ്ങിനെയാമണങ്കിൽ വായേത്തോന്നിയതു പറഞ്ഞാൽ അതുത്തമമായകവിതയായോ?എന്ന് അദ്ദേഹം ചോദിച്ചു.ഈ ചോ ദ്യം അത്ര യുക്തിയുക്തമായോ എന്നു സംശയമാണ്.എങ്കിലും അദ്ദേഹത്തിൻറ ആ പൂർവ്വപക്ഷത്തെത്തന്നെ നിമിത്ത മാക്കിക്കൊണ്ട് ഈ സംഗതിയെ വെലിപ്പെടുത്തുവാൻ ശ്രമിക്കാം.ബന്ധാവസ്ഥ നികൃഷ്ടവും മുക്താവസ്ഥ ഉൽകൃഷ്ടവുമാ മെന്നത് എല്ലാവരും സമ്മതിക്കുന്ന ഒരു സംഗതിയാകുന്നു.എങ്കിലും ബന്ധാവസ്ഥയിലിരുന്നുകോണ്ടു ചില അനുഷ്ഠാനങ്ങളെ ശീലിച്ചു പരിപാകം വന്നിട്ടുവേണം മുക്താവസ്ഥയെ പ്രാപിക്കുവാൻ എല്ലാവരും സമ്മതിക്കുന്നതാണ്.കർമ്മാ നുഷ്ഠാനംകോണ്ടെ നൈഷ്കർമ്മ്യസിദ്ധി ഉണ്ടാവുകയുള്ളുവെന്നു ഭഗവത്ഗീതാസിദ്ധാന്തം.സാത്ത്വികമായ വാക്കു പറയുക, സാത്ത്വികമായ കർമ്മങ്ങളെ ചെയ്യുക-ഇങ്ങിനെ മാനസികമായും വാചികമായും കായികമായും ഉള്ള സാത്ത്വികകർമ്മ ങ്ങളെ വീഴ്ചകുടാതെ അനേകകാലം ശീലീക്കുമ്പോൾ ഒരുവൻറ ചിത്തം ശുദ്ധമായി ഭവിക്കുന്നു;അപ്പോൾ അവന്ന് ആത്മജ്ഞാനമുണ്ടാവുന്നു;തദനന്തരം അവൻ മുക്തനാവുകയും ചെയ്യുന്നു.അതിനാൽ മുൻപറഞ്ഞപ്രകാരമുള്ള നിഷ്കാ മകർമ്മയോഗം മുക്താവസ്ഥക്കു മുമ്പായി തൽപ്രാപ്തിക്കുള്ള ഒരഭ്യാസവിശേഷമാണെന്നുവരുന്നുണ്ടല്ലോ.ബന്ധാവസ്ഥ യിലാണ് ആ അഭ്യാസമെന്നും വരുന്നു്ണ്ട്.ഇങ്ങിനെ അനേകകാലത്തെ അഭ്യാസംകൊണ്ടു പക്വാന്തഃകരണനായതിന്റെ ശേഷമാണ് ഒരുവൻ മുക്താവസ്ഥയെ പ്രാപിക്കുന്നത്.ആ അവസ്ഥയിൽ അവൻ ബന്ധത്തിൽ നിന്നു മോചിച്ചു തീരെ സ്വതന്ത്രനായി ഭവിക്കുന്നു.എങ്കിലും തോന്നിയതു പറയുന്ന ഭ്രാന്തന്റേതിൽനിന്നു വ്യത്യാസപ്പെട്ടിട്ടാണ് അവന്റെ നില എന്നതും എല്ലാവരുന്നതാണ്.

ഇനി വേറോരുദാഹരണം:- സാമാന്യം എഴുതാറായിട്ടുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/159&oldid=161514" എന്ന താളിൽനിന്ന് ശേഖരിച്ചത്