ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

152

                        ഉപന്യാസങ്ങൾ-കെ.എം.

ഒരു ചിത്രമെഴുത്തുകാരൻ ഒരു രൂപത്തെ എഴുതുമ്പോൾ അവൻ അതിശോഭയോടുകൂടിയ പല വർണ്ണങ്ങളേയും ഉപയോഗിക്കുന്നു.ഓരോ അംഗങ്ങളേയും വളരെ മിനുസമായി എഴുതുന്നു. വസ്ത്രാദ്യലങ്കാരങ്ങളെ അതിനിഷ്കർഷയോടുകൂടി ചായമിട്ടു മിനുക്കുന്നു. ആകപ്പാടെ പാമരദൃഷ്ടിയിലൽ അതൊരു നല്ല ചിത്രമായിതോന്നുകയും ചെയ്യുന്നു.ഉയർന്നതരം ചിത്രമെഴുത്തുകാർക്ക് ആ വക ചിത്രങ്ങളിൽ തൃപ്തി തോന്നുന്നതല്ല.ഉൽകൃഷ്ടഭാവങ്ഹളേയും രസങ്ങളേയും പ്രാകാശിപ്പിക്കുന്നതിലാണ് അവൻ മനസ്സുവെ ക്കുന്നത്.അങ്ങിനെയുള്ള ചിത്രമെഴുത്തുകാർ എഴുതിട്ടുള്ള ഒരു ചിത്രത്തിന്നടുത്തുചെന്നുനോക്കിയാൽ കുറെ ചായങ്ങൾ അവിടവിടെ വാരി തേച്ചിരിരുന്നുവെന്നല്ലാതെ അതൊരു ചിത്രമാണ് എന്നുതന്നെ തോന്നുകയില്ല.അതിനെത്തന്നെ കുറെ അന്നുനിന്നു നോക്കുത. തൽക്ഷണം,അ ചിത്രകാരൻ വിചാരിച്ചിട്ടുള്ള ഭാവങ്ങളും രസങ്ങളും അതിൽ പ്രകാശിച്ചുകാണുന്നു.തനുരൂപമായ ചിത്തവികാരം ചി ത്രാനോക്കുന്നവന്റെ ഉള്ളിൽ ഉദിക്കുകയും ചെയ്യുന്നു.തൽസമയം,അതൊരു ചിത്രമാണെന്ന വിചാരംതന്നെ ഉണ്ടടാവുകയില്ല; അത്ര ജീവനോടുകൂടിയാണ് അതു പ്രകാശിക്കുന്നത്.അങ്ങിനെയാണെങ്കിലും ചിത്രമെഴുത്തിൽ ഊ ഉത്തമാവസ്ഥയെ പ്രാപിക്കുന്നതിന്നു മുമ്പായി ആദ്യം പറഞ്ഞഎഴുത്തുകാരന്റെ നിലയിലുള്ള അഭ്യാസവും ഏറ്റവുമാവശ്യമാകുന്നു.വിവിധവർണ്ണഭേദങ്ങളുടേയും അവയുടെ കൂട്ടുവിശേഷങ്ങ ളുടേയും വെളിച്ചം, നിഴല് എന്നിവയുടേയും മറ്റനേകം സംഗീതളുടേയും ശരിയായ സ്വരൂപജ്ഞാനമുണ്ടാകുന്നതിന്ന് ഈ അഭ്യാസം അവന്ന് അത്യാവശ്യമാകുന്നു.ഇങ്ങിനെ കുറെ കഴിയുമ്പോൾ ആ വക വിഷയങ്ങൾ അവന്ന് അനായാസമായിത്തീരുന്നു.അപ്പോൾ അവന്ന് അവയിൽ ശ്രദ്ധകുറഞ്ഞു വശാവുകയും,ഉൽകൃഷ്ടഭാവങ്ങളെ എഴുത്തിൽ പ്രകാശിപ്പിക്കുവാനിള്ള താല്പര്യം വർദ്ധിച്ചുവസാവുകയും

ചെയ്യുന്നു.ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/160&oldid=161515" എന്ന താളിൽനിന്ന് ശേഖരിച്ചത്