ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

153 ദ്വിതിയാക്ഷരപ്രാസം

ങ്ങിനെ ക്രമത്തിൽ അവൻ ഉയർന്ന നിലയിലുള്ള എഴുത്തുകാരനായിത്തീരുന്നു. പ്രകൃതിവിഷയത്തിലേക്കു തിരിക്കുന്നതിന്നു മുമ്പായി സംഗീതവിഷയമായിട്ടൊരുദാഹ രണംകൂടി പറയാം.ഒരു രാഗത്തിൽ കീത്തനം മുതലായവയെ രചിക്കുന്നതിൽ താളാദിനിബന്ധനകൾ അവശ്യം വേണ്ടതായിട്ടു വരുന്നു.തന്നി മിത്തം ഗായകന്ന് ആ രാഗത്തിൽ പ്യകാശിപ്പിക്കാവുന്ന ഉൽകൃഷ്ടഭാവങ്ങളെ മുഴുവൻ പ്രകാശിപ്പിക്കുന്നതിന്നു സ്വാതന്ത്ര്യമില്ലാതെ വരുന്നു.അതു കൊണ്ടാണ് ത്യാഗരാജയ്യർ, ദീക്ഷിതർ മുതലായ മഹാന്മാർ തങ്ങളുടെ ഉൽകൃഷ്ടമനോധർമ്മങ്ങളെ പലപ്രകാരത്തിലും പ്രകാശിപ്പിക്കുന്നതിന്ന് ഒരു രാഗത്തിൽ അനേകം കീർത്തനങ്ങളെ ഉണ്ടാക്കുന്നത്.കീർത്തനാദിരചനയിലുള്ള സ്വാതന്ത്ര്യ ഭംഗംകൊണ്ടുതന്നെയാണ് ഉത്തമ്മായ രാ ഗാലാപനം കീർത്തനാദികളേക്കാൾ അധികം ഉൽകൃഷ്ടമായിരിക്കുന്നത്.അങ്ങിനെയാണെങ്കിലും കീർത്തനങ്ങളേയും പദവർണ്ണങ്ങളേയും നല്ല വണ്ണം അഭ്യാസിച്ച്അതാതുരാഗങ്ങളിലുള്ള ഭാവങ്ങളുടെ സ്വരൂപജ്ഞാനം വേണ്ടപോലെ ഉണ്ടാക്കിയാൽ മാത്രമേ ഒരുവൻ ഉത്തമരീതിയിൽ രാഗാലാപാനം ചെയ്യുന്നതിന്നു ശക്താനാവുകയുള്ളുവെന്നതു സുപ്രസിദ്ധമാണല്ലോ. ചിത്രമെഴുത്തിലും സംഗീതത്തിലുമെന്നപോലെ കവിതാവിഷയത്തിലും ഉത്തമകവിത്വത്തെ പ്രാപ്പിക്കുന്നതിന്നു മുമ്പായി ശബ്ദാലങ്കാരം മുതലായ ചില നിബന്ധനകൾ ഏറ്റവുമാവശ്യമായിത്തന്നേയിരിക്കുന്നു.ശബ്ദശൂദ്ധിവരുന്നതിന്നു പദങ്ങളെ ഉചിതമായി പ്രയോഗിക്കുന്നതിന്നുള്ള സ്വാധീനം വരുന്നതിന്നും മറ്റും ശബ്ധാവാങ്കാരം മുതലായവയെ പ്രയോഗിച്ചു ശീലിക്കുക നല്ലതാകുന്നു. അതു കുറെ താണക്ലാസ്സിലിരുന്നുകൊണ്ട ചെയേണ്ട ഒരഭ്യാസവിശേഷം മാത്രമാകുന്നു.ഒരു ഘട്ടം വരേക്കുമാത്രമേ അതുകൊണ്ടാവശ്യമുള്ള.അതു കഴിഞ്ഞാൽപിന്നെ

അതിൽ മനസ്സിരുത്തീട്ടു കാർയ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/161&oldid=161516" എന്ന താളിൽനിന്ന് ശേഖരിച്ചത്