ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

167. മലയാളഭാഷസാഹിത്യസംസ്കരണം

                                          അതൃ വേഗത്തിൽ സാധിക്കുവാൻ കഴിയുന്നതല്ല. ഭാഷാഭിവൃദ്ധി കായ്യത്തിൽ സംഗതികളെ പരമോദ്ദേശ്യമായിട്ടു കരുതി അവയെ ലക്ഷ്യമാക്കിവെച്ചു ഗവർമ്മേണ്ടും
                                 സ്ഥിരകമ്മിറ്റിക്കാരും സാവധാനത്തിൽ പ്രവർത്തിയാരംഭിക്കേണ്ടതാക്കുന്നു. മലയാളഭാഷയിൽ ഉയർന്ന നിലയിലുള്ള വിദ്യാഭ്യാസം നടത്തേണ്ട കാര്യത്തിൽ ഇന്ത്യാഗവർമ്മേണ്ടിന്റെ അഭിപ്രായത്തെത്തന്നെ പ്രമാണമാക്കി പിടിച്ചുകൊണ്ട് ഒന്നോ രണ്ടോ അതിലധികമോ  കന്തിരണ്ടുകൾ കൊണ്ട് അതു സാധിക്കാത്തക്കവിദത്തിൽനമ്മുടെ ഗവർമ്മേണ്ടും മുമ്പിൽകൂട്ടി ഒരു മെമ്മൊറാണ്ടം എഴുതി റിക്കാർട്ടാക്കുകയും അതനുസരിച്ച് ഉടനെ ഒരോ പ്രവർത്തികൾ നടത്തിത്തുടങ്ങുകയും ചെയ്യേണ്ടതാകുന്നു.
                         തല്കാലം ചെയ്യേണ്ടത്.

24.ഇതേവരെ പരഞ്ഞുവന്നപ്രകാരം പ്രവൃത്തിയാരംഭിച്ചു ഉദ്ദിഷ്ടകാര്യം ഒരു വിധം പൂർത്തിയായി സാധിക്കണമെങ്കിൽ ഈ വിഷയത്തിലേക്ക് ആദ്യത്തെ കൊല്ലത്തിൽ ഗവർമ്മേണ്ടിൽ നിന്നു ചുരുങ്ങിയത് ഒരിരുപത്തയ്യായിരം രൂപ ബഡ്ജററിൽ ചെലവ് ഇനത്തിൽ ചേർക്കേണ്ടതായും പിന്നെ ആ സംഖ്യയെ കൊല്ലന്തോറും ക്രമേണ കൂട്ടിക്കൊണ്ടുവന്ന് ഒരു ലക്ഷത്തോളമാക്കേണ്ടതായും വരുമെന്നതിന്നു വാദമില്ല. അതിനു തല്കാലം ഗവർമ്മേണ്ട് ഒരുക്കമുണ്ടോ എന്നു സംശയം തോന്നുന്നു. ആ സ്ഥിതിക്ക് ഇപ്പോൾ അനുവദിച്ചിട്ടുള്ള ഇരുപതോ ഇരുപത്തഞ്ചോ ആയിരം രൂപയെ ഒരു മൂലധനം തന്നെയാക്കിപ്പിടിച്ച് ആ സംഖ്യകൊണ്ട് എന്തുചെയ്യണം എന്നാണ് ആലോചിപ്പാനുള്ളത്.കൊല്ലത്തിൽ 1200 രൂപയിലധികമായ ഒരു സംഖ്യ അതിന്നു പലിശയായി കിട്ടുമെന്നു കണക്കാക്കുവാനും തരമില്ല;അപ്പോൾ കൊല്ലത്തിൽ ഒന്നിച്ച് 120 രൂപയോ അല്ലങ്കിൽ മാസന്തോറും നൂറ് രൂപ വീതമോ ചെലവു ചെയ്യവാനുള്ള വകയേ ഉള്ളു. അതുകൊണ്ട് നാം ഉദ്ദേശിക്കുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/175&oldid=161525" എന്ന താളിൽനിന്ന് ശേഖരിച്ചത്