ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

168 ഉപന്യാസങ്ങൾ-കെ.എം

                       കായ്യത്തിൽ ഒരു എനമെങ്കിലും പൂർത്തിയായി സാധിപ്പാൻ കഴിയുന്നതല്ല. അതിനാൽ ഈ വിഷയത്തിൽ ഏതെങ്കിൽ ഒരു 
                       കൂട്ടം പൂർത്തിയായി സാധിക്കുന്നതിലേക്ക് ഇപ്പോൾ അനുവദിച്ചിട്ടുള്ള സംഖ്യ മുഴുവനും ഉപയോഗിക്കുന്നതയിരിക്കും അധികം നല്ലത്. 
                       മുമ്പൊരു വകുപ്പിൽ പറഞ്ഞിട്ടുള്ള പലതരം നിഘണ്ഡുക്കളടെ കൂട്ടത്തിൽ നാലാമതായി പറഞ്ഞിരിക്കുന്ന തരത്തിൽ ഒരു നിഘണ്ഡുവാണ് 
                       ഇപ്പോൾ  സമ്പ്രദായത്തിലായിരിക്കണമെന്ന് അവിടത്തന്നെ വേറൊരേടത്തു പറഞ്ഞിട്ടുമുണ്ട്. ആ വിധം ഉണ്ടാക്കിത്തീർക്കുന്നു നിഘണ്ഡു വലിയതമ്പുരാൻ
                      തിരുമനസ്സിലെ ഷഷ്ടിപൂർത്തിയുടെ ഒരു നല്ല സ്മാരകമായിട്ടു ഭവിക്കുകയും മലയാളഭാഷാസംസ്കരണകായ്യത്തിൽ ഒന്നെങ്കിലും പൂർത്തിയാകുംവണ്ണം                
                      സാധിച്ചുവെന്നു ത്രപ്തിക്കിടവരികയും ചെയ്യുന്നതാണ്
                                                      
                                            ൧൫. മലയാളനിഘണ്ഡു
                                ചേംബേഴ്സ് റ്റ്വെൻറിയത്ത് സെഞ്ചറി ഇംഗ്ലീഷ് ഡിക്ഷ്ണറി എന്ന ഇംഗ്ലീഷ് നിഘണ്ഡു മലയാളത്തിലേക്കു തജ്ജമചെയ്യുവാൻ താഴേ പറയുന്നവ
                      രോടപേക്ഷിക്കണം"എന്നുള്ളതു വയ്കത്തുവെച്ചു നടന്ന,കഴിഞ്ഞ ഭാഷാപോഷിണിസഭയിലെ ഒരു നിശ്ചയമാക്കുന്നു. മലയാളഭാഷാഭിവ്രദ്ധിക്ക് തോന്നുന്നില്ല.   വേറൊരുവിധത്തിലുള്ള ഒരു നിഘണ്ഡുവിന്റെ സമ്പാദനമാണ് നമ്മുടെ ഭാഷയുടെ ഇപ്പോഴത്തെ സ്ഥിതിക്ക് അതിലേറെ ആവശ്യമായിരിക്കുന്നത്.ഒന്നു 

തല്ക്കാലം അനാവശ്യമാക്കുന്നു എന്നു ഉള്ള രണ്ടു സംഗതികളെപ്പറ്റി കാരണത്തോടുകൂടി നിരൂപിക്കവാനാണ് ഇവിടെ ഭാവിക്കുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/176&oldid=161526" എന്ന താളിൽനിന്ന് ശേഖരിച്ചത്