ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

244

ഉപന്യാസങ്ങൾ കെ എം

ക്ഷേപവാക്കായിട്ടെടുക്കാതിരിപ്പാ൯ മാന്യ വായനക്കാരോട് അപേ ക്ഷിച്ചുകൊള്ളുന്നു.ഭാഷയ്ക്കു കനം പിടിപ്പിക്കുവാനോ എന്നു തോ ന്നുമാറ് ചിലരുടെ ഗദ്യങ്ങളിൽ " ഘടപടായമാനമായും ദഡുബു ഡലിയമാനമായും ഇഭംപ്രഥമമായി ശ്രവണപുടങ്ങൾക്കു പുത്തരീ യമാനമായും കൂലാകഷായമാനമായൂം സർവ്വംകഷായമാനമായും കില്ല ബഹുനാശേഷനും ശേഷിപോര എന്ന മാനമായും" എന്നിങ്ങനെ യുള്ളരീതിയിൽ ചിലതെല്ലാം പ്രയോഗിച്ചു കാണുന്നത് അത്ര സ്പുഹണീയമാണെന്നു തോന്നുന്നില്ല. വലിയ സംസ്കൃതപദങ്ങളെ ഉപയോഗിച്ചാലേ ഭാഷയ്ക്കു ഗൗരവമുണ്ടാകുകയുള്ളൂവെന്നു വിചാരി ക്കുന്നതു തെറ്റാകുന്നു. സംസ്കൃതജ്ഞാനമില്ലാത്തവർ വലിയ സംസ്കൃത പദങ്ങളെ ഉപയോഗിക്കുമ്പോൾ അവ അസ്ഥാനത്തായിപ്പോകുവാ നെളുപ്പമാകുന്നു. അപ്പോൾ അത് ചിരി വരത്തക്ക വിധം ഗോഷ്ഠിയാ വുകയും ചെയ്യും. വലിയവർ കാട്ടിയതു കണ്ടു ഭ്രമിച്ചു ചെറിയവരായ നമ്മളിൽ ചിലർ അതു പോലെ കാട്ടുവാൻ ശ്രമിച്ചാൽ അബദ്ധത്തി ൽ ചാടുകയേയുള്ളൂ. അതിനും പുറമെ, വലിയ വാചകങ്ങളെ കെട്ടി ച്ചമയ്ക്കുമ്പോൾ ഉപവാചകങ്ങളായിട്ടുള്ളവ പ്രധാന വാചകത്തോടു വേണ്ടപോലെ സംബന്ധിച്ചിരിക്കുന്നുണ്ടോ - എല്ലാം ശരിയായിട്ട ന്വയിക്കുന്നുണ്ടോ - എന്ന സംഗതിയിൽ ചില ഗദ്യകാരന്മാർ മ നസ്സിരുത്തുന്നതു മതിയാകുന്നില്ല. അപ്പോൾ പ്രായേണ സർവ്വവും കഷായമാനമായിട്ടുതന്നെ ഭവിക്കുവാനെ വഴിയുള്ളൂ.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:K_M_Ezhuthiya_Upanyasangal_1913.pdf/252&oldid=161527" എന്ന താളിൽനിന്ന് ശേഖരിച്ചത്