ഇക്കഥകലിയുഗേവിസ്മയാവഹമേറ്റം,
സല്ക്കഥാരഹതമായ്കാല്മുണ്ടാകാറുണ്ടോ?
ഒരുനാളിതിന്നിടെ, വിഷ്ടപവാർത്താശ്രദ്ധാ
പരനായ്, തനിയേഞാൻവ്യോമസഞ്ചാരംചെയ്തേൻ
ദുർവ്രിത്തൻ, കലിദൂരത്തോടുവാൻദിവ്യൌഷധം,
സർവ്വപാതകഹരം, മാധവനാമസ്തവം,
പാടിയും, രസത്തിൽഞാനാടിയുംനടക്കുമ്പോൾ
നാടുകളെമ്പാടുമെൻദ്രിഷ്ടിഗോചരങ്ങളായ്;
ദുരിതാവ്രിതങ്ങളാംജഗദാചരണങ്ങൾ
പരിതാപേനപാർത്തു, കരൾതാർകലങ്ങവേ,
ആരാ,ലൂർജ്ജിതവാദ്യനിസ്വനകോലാഹല
പാരാതെൻകർണ്ണദ്വയമാകർഷിച്ചിതു, തുലോം
ഏതുഭൂഭാഗത്തിങ്കൽനിന്നാണീനിഗ്ഘോഷമെ
ന്നേതുമേതിരിയാതെ, ചുറ്റിഞാൻതിരയവേ,
ഉത്തരകേരളത്തിലൊരിട,ത്തൊരുത്സവം
ചിത്രമേ! കാണായ്‌വന്നുയാമിനീകാലത്തിങ്കൽ
സൂചികുത്തുവാൻപോലുംപഴുതില്ലാതേകടൽ
വീചിപോൽതള്ളിത്തള്ളിക്കേറുന്നുജനക്കൂട്ടം;
കാഹള,മിടക്കയും, മദ്ദളം, മ്രിദംഗവും,
മോഹനമായമണിപ്പന്തലും, ദീപങ്ങളും,
പാട്ടു, മാട്ടവും, കൂത്തും, കീർത്തനങ്ങളും, കൊടി
ക്കൂട്ടവും, മഹാകേമമുത്സവമെന്നേവേണ്ടു.
എന്തിതെന്നറിയേണ, മെന്നലമുൽക്കണ്ഠയാ
ചിന്തിച്ചു, നഭസ്സിൽനിന്നൂഴിയിലിറങ്ങിഞാൻ
താൾ:Kadangot Makkam (Kilippattu) 1918.djvu/10
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആദ്യഖണ്ഡം