ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
6
കടാങ്കോട്ടു മാക്കം

ധരണീസുരാകാരംധരിച്ചു,മഹോത്സവം
തിരളുന്നേടത്തെത്തി,പലരുംചേരുംപോലെ;
എരമ്പി,യിടതിങ്ങി,ഞെരുങ്ങുമാൾക്കൂട്ടത്തിൻ-
തിരക്കിലകപ്പെട്ടുപരുങ്ങിയില്ലെന്നില്ല;
പൊട്ടിടുംകമ്പങ്ങളും,ബാണങ്ങൾ,മത്താപ്പുകൾ,
തൊട്ടിലാട്ടവും,ചീട്ടും,ചട്ടിയും,കളികളും,
ഈവകയോരോന്നുകണ്ടങ്ങിങ്ങുനടക്കവേ
'ദേവദത്ത'നെന്നൊരുവിപ്രനെക്കണ്ടെത്തിനേൻ.
സാധുശീലനാകുമദ്ദേഹമായ്സംസാരിച്ചു
ബാധയറ്റൊരുദിക്കിൽകൊണ്ടുപോയ്സസ്നേഹംഞാൻ.
ഉത്തരീയവുമഴി,ച്ചസ്ഥലത്തിരുപേരും
പൂത്തനാകിയപച്ചപ്പുല്ലണിനിലത്തിങ്കൽ,
ഇരുന്നുയഥാസുഖ,മെന്നതിൽശേഷംധരാ-
സുരവർയ്യനോടുഞാനിങ്ങിനെചോദ്യംചെയ്തു:-
'ഞാനൊരുവഴിപോക്കൻ;കാൎയ്യസംഗതികൊണ്ടോ-
ണീനിലത്തെത്തുപെട്ടതെന്നതുധരിച്ചാലും;
കൗതുകകരമാമീയുത്സവം,കഥിച്ചാലു-
മേതുദേവതയെയുദ്ദേശിച്ചുനടത്തുന്നു?
മൂൎത്തികൾമൂന്നുപേരാ,ണീമൎത്ത്യരാരാധിക്കും
മൂൎത്തിതാങ്കപാലിയോ,വിഷ്ണുവോ,വിധാതാവോ?
മുപ്പത്തുമുക്കോറ്റിയാംദേവതാഗണങ്ങളി-
ലുൾപ്പെറ്റുമൊരുത്തനോ?നീചദേവതകളോ?'
എന്നുടെചോദ്യംകേട്ടുചിരിച്ചുമഹീദേവൻ
'നന്നു,തന്നിതുകൊള്ളാം'മെന്നവനാരംഭിച്ചാൻ:-

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/11&oldid=161531" എന്ന താളിൽനിന്ന് ശേഖരിച്ചത്