ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആദ്യഖണ്ഡം

'നല്ലശിക്ഷയായ് ചോദ്യം,ഭൂസുരശിഖാമണേ!
വല്ലാതെചിരിച്ചുപോമേവനുമിതുകേട്ടാൽ;
ഇന്നാട്ടിലെവിടെയുമങ്ങയ്ക്കുപരിചയം
നന്നെയില്ലെന്നുപറയാതെതാന്നിഞ്ഞീടാം;
ഇക്കാലംപാതിവ്രത്യംമൂൎത്തിമത്തായിത്തീൎന്ന
ചൊല്ക്കൊള്ളൂം'കടാങ്കോട്ടുമാക്ക'മെന്നൊരുവളെ,
ദിക്കാകെപ്പുകഴ്ത്തുന്നുതൽകഥാമാഹാത്മ്യത്താ-
ലിക്കാണുംജനങ്ങളിന്നവളെബ്ഭജിക്കുന്നു.
സന്തതംസമ്പത്തിന്നും,കേളിക്കും,വിശേഷിച്ചു
സന്തതിക്കുമാസ്സാദ്ധ്വീമൗലിയെസ്സേവിക്കുന്നു;
കേവലംമനുഷ്യസ്ത്രീയാകിലു,മൊടുവവൾ
ദേവാംശഭൂതയായിത്തീൎന്നുപോൽ,ദ്വിജമണേ!
അമ്മഹാഭാഗയാളെക്കുറിച്ചാണിവരിഹ
നന്മയിൽകൊണ്ടാടുന്നതുത്സവ,മറിഞ്ഞാലും'
വിപ്രസത്തമനോടുവിസ്മയപുരസ്സരം
ക്ഷിപ്രമിപ്പടിവീണ്ടുംപൃച്ഛിച്ചേൻ,മുനിമാരെ!
'ചിത്രമേ!ചിത്ര!മൊരുമാനുഷനിതംബിനി‌_
യ്ക്കിത്രയുംസമ്പൂജ്യതഭവിപ്പാനെന്തുബന്ധം?
ലലനാമണിയുടെചരിതമഖിലവു-
മലസാ,തെന്നൊടിപ്പോൾപാഞ്ഞേമതിയാവൂ.'
നിൎബന്ധപ്രശ്നംമമകേട്ടപ്പോൾ'ദേവദത്തൻ'
കിൽബിഷഹരോദന്തമ്പാഞ്ഞു,തുടൎച്ചയായ്'
'കേട്ടാലും,മലർമങ്കകേളീയാടീടുന്നപൂ-
ന്തോട്ടമായ്, പ്രശസ്തമായ്, ചരിത്രപ്രസിദ്ധമായ്,

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/12&oldid=161532" എന്ന താളിൽനിന്ന് ശേഖരിച്ചത്