ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12 കടാങ്കോട്ടു മാക്കം

കംബുകൈകൂപ്പുംകണ്ഠം, കമ്രമാംഭുജങ്ങളു,
മംബുജാസനകരകൗശലലക്ഷ്യങ്ങളാം
താഴ്ചയു,മുയർച്ചയുംലോകത്തി,ലടുത്തടു-
ത്താശ്ചര്യമാകുംവണ്ണംകാണാമെന്നതുപോലെ,
മാരഖേലനവാപീനാഭിയു,മതിൻമീതെ
മാറിടംനിറയുന്നപോർമുലക്കുടങ്ങളും,
അശ്വത്ഥപത്രോദരസൃഷ്ടിയിൽ,പിഴക്കാതെ
വിശ്വത്തിൽമഹാശില്പിനൂലുവെച്ചതുപോലെ,
ശ്യാമളമായരോമരാജിയും,സുമേഷുവിൻ
കോമളയശസ്തംഭയുഗ്മമാമൂരുക്കളും
നാകകാമിനിമാർക്കുംനാണമാ,മവയവ-
ശ്രീകളാ,ലവളേവംലാലസിച്ചിതു,മെന്മേൽ
ലൗകികവ്യവഹാരപ്രതിപാദനങ്ങളി-
ലാകണ്ഠംമുഴുകിയാ,ലൈഹികസുഖമെന്യേ,
എന്തൊരുപരസുഖംപൂകിടുംമനുഷ്യന്മാർ?
ചിന്തിച്ചാ,ലാത്മജ്ഞാനംമാത്രമാണതിൻഗതി
മായയാംതിരശ്ശീലനീക്കി,യപ്പുറംകാണ്മാൻ
ന്യായമില്ലിവർക്കാർക്കുംമാംസദൃഷ്ടികളാലെ;
ബന്ധുജീവോഷ്ഠിയാളാത്തത്വചിന്തനങ്ങൾക്കും
സിന്ധുവായ്,സുമങ്ങളിൽസന്മധുകണക്കിനെ;
അത്ര,ലോകത്തിൽക്കാണുംകുന്നിനും,കുഴികൾക്കും,
പ്രത്യംഗമനോജ്ഞയായ്‍വ്യാപിക്കുംപ്രകൃതിക്കും,
കാറ്റിനും,കൊടുന്തീക്കും,മണ്ണിനും,മണലിനും,
പോറ്റിയാ,യൊരുവസ്തുവുണ്ടെന്നുധരിക്കയാൽ,

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/17&oldid=161537" എന്ന താളിൽനിന്ന് ശേഖരിച്ചത്