ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തടമുലക,ളിളകി.മൃദുപട്ടുറവുക്കയെ-
ത്തട്ടിത്തുളുമ്പുന്നതോർത്തുചിരിക്കയും,
പുളകമൊടുമുലകൾ, കൃതകൃത്യത്വമേൽക്കവേ
പൊന്നരഞ്ഞാണഴിയുമ്പോൾമദിക്കയും;
തകൃതിയൊടുമവരിതിരമിച്ചുവാഴുന്നനാൾ
തണ്ടാർദളാക്ഷിക്കുതീണ്ടാരിനിന്നുതെ.
ചടുലമിഴിചപലതവെടിഞ്ഞു, മുലക്കണ്ണു
ചേട്ടത്തിമാർമുഖത്തോടും കറുത്തുതെ;
കടുകിനൊടുസദൃശകടിനിത്യംതടിച്ചു,തൻ-
കാന്തനും ജ്യേഷ്ഠർക്കുമുൾത്തോർഷമായിതു;
പുരുസുകൃതവിധികളവർച്ചെയ്താർ'പുളികുടി'
'പുംസവന'ങ്ങൾഘോഷത്തിൽകഴിച്ചുതെ;
ഒരുസുഭഗസുതനെയവൾപെറ്റാൾ ശൂഭനാളി
ലോമനപ്പെതലേലാളിച്ചുവീട്ടുകാർ,
ചതുരതയൊടപഹൃതജനേക്ഷണൻബാലന്നു
'ചാത്തു' വെന്നിട്ടിതുനാമധേയത്തിനെ;
പെരിയഗുണനിലനരനുബുദ്ധിക്കുവേണ്ടതാം.
പേരിൽവേണ്ടെന്നുതാൻപണ്ടുള്ളവർമതം;
കുതുകമൊടു,ശിശുനിലയെവിട്ടങ്ങു.വിദ്യയെ-
ക്കൂർത്തുള്ളബുദ്ധിയാൽ'ചാത്തു’പഠിച്ചുതെ;
അഖിലജനകുവലയശശാങ്കനായ് 'ചാത്തു'താ-
നാനന്ദശീലനായ്ത്തത്രവളരവേ,
പെരുമപലതിയലിന'കടാങ്കോട്ട'വീടതിൽ
പെൺപൈതലില്ലാഞ്ഞുദു:ഖിച്ചുവീട്ടുകാർ;

"https://ml.wikisource.org/w/index.php?title=താൾ:Kadangot_Makkam_(Kilippattu)_1918.djvu/23&oldid=161544" എന്ന താളിൽനിന്ന് ശേഖരിച്ചത്