ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുന്ദരകാണ്ഡം ൯൧ ഹനുമാൻ_ഹേ!രാക്ഷസാധമാ! ഞാൻ സരവ്വേശ്വരനായ രാ

മസ്വാമിയുടെ ദൂതനാണ്.പരമേശ്വരങ്കൽനിന്നു നാലും,

ബ്രഹ്മദേവങ്കൽനിന്നു നാലും,മഹാവിഷ്ണുവിങ്കൽ നിന്ന് ആറും കൂടി പതിന്നാലു കലകളോടുകൂടി ത്രിമൂർത്തിസ്വരൂപ നായി അവതരിച്ച് ഭാർഗ്ഗവരാമങ്കൽ നിന്നു രണ്ടുകലകൂടി സ മ്പാദിച്ച് ദേവരക്ഷാർത്ഥം വനവാസത്തിന്നു വന്നിട്ടുള്ള ആ സാക്ഷാൽശ്രീരാമസ്വാമിയുടെ ദൂതനായ എന്റെ പേര് ഹനുമാനെന്നാണ്.സ്വാമിയുടെ പത്നിയെ നീ മായയാൽ കൊണ്ടുപോന്നു ഇവിടെ വെച്ചതു മര്യാദയായിട്ടില്ല.അ തുകൊണ്ടു ദേവിയെ വേഗം കൊണ്ടുപോയി തൃക്കാക്കൽ വെച്ചുവണങ്ങി അഭയം വാങ്ങാത്ത പക്ഷം നിന്റെയും വം ശത്തിന്റെയും നാശം അടുത്തിട്ടുണ്ടെന്നുനിന്നോടു പറവാൻ ബാലിപുത്രനായ അംഗദൻ എന്നെ ഏല്പിച്ചിരിക്കുന്നു. ബാലിയുടെ വാലിന്റെ ശക്തി നീ നല്ലവണ്ണം അറിയുമ ല്ലൊ.രാവണാ!ഒരു കാമിനി മൂലമായി വംശനാശം വരു ത്തേണ്ടാ.

   ഹനുമാന്റെ ഈ വാക്കുകൾകേട്ട് കോപതാമ്രാക്ഷനാ

യി,'ഇവനെ മതിലുകടത്തി വെട്ടിക്കൊല്ലുക'എന്നു രാവ

ണൻ കല്പനകൊടുത്തതു കേട്ടു വിഭീഷണൻ പറയുന്നു.
വിഭീഷണൻ_ജ്യേഷ്ഠാ!ദൂതൻ അവദ്ധ്യനാണ്. മാതരെ വധിച്ചാലും ദുതരെ വധിക്കരുത്.എന്നാണ് മഹദ്വാക്യം. വാനരന്മാർക്കു വാലിലാണു ശൌര്യം. ഇവന്റെ വാലിൽ ശീല ചുറ്റി തൈലത്തിൽ മുക്കി  തീക്കൊളുത്തി വിട്ടാൽ തന്നെ നല്ല ശിക്ഷയായി.

എന്നുൾല വിഭീഷണന്റെ അഭിപ്രായത്തെ രാവണൻ സമ്മതിച്ചു വാലിൽ തീ കൊളുത്തുവാൻ കല്പന കൊടുത്തു. വാലിന്മേൽ തീ കൊളുത്തിയ ഉടനെ ഹനുമാൻ രാവണന്റെ മീശയും കേശവും കത്തിച്ച് കുതിച്ചു ചാടുകയും ലങ്കാനഗരത്തിനു തീ കൊടുത്തും കൊണ്ടു തെരുവീഥികൾക്കു മിതെ സഞ്ചരിച്ചു തുടങ്ങുകയും ചെയ്തു. കത്തിക്കുന്ന ഭവനങ്ങൾ ഉ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/105&oldid=161579" എന്ന താളിൽനിന്ന് ശേഖരിച്ചത്